കൊച്ചി: രാജ്യത്തെ മുച്ചക്ര വാഹന വിപണിയിൽ വൈദ്യുത വാഹന (ഇവി) ങ്ങളുടെ മേധാവിത്വം. ജൂൺ മാസത്തിലെ മുച്ചക്ര വാഹന വിൽപ്പനയുടെ 60.2 ശതമാനവും ഇവികളായിരുന്നുവെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസി (എഫ്എഡിഎ) യേഷന്റെ കണക്ക്.
മുൻ മാസത്തെ 55.5 ശതമാനത്തിൽ നിന്നാണ് വളർച്ചയുണ്ടായത്. ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയും ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ ആറ് ശതമാനത്തിൽ നിന്ന് 2025 ജൂണിലെ വിൽപ്പന 7.3 ശതമാനമായാണ് വളർന്നത്.
ഇതേ കാലയളവിലെ കാറുകളും എസ്യുവികളും അടങ്ങുന്ന വൈദ്യുത യാത്രാ വാഹനങ്ങളുടെ വിൽപ്പന 2.5 ശതമാനത്തിൽനിന്ന് 4.4 ശതമാനമായി. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 1.6 ശതമാനവും ഇവികളായിരുന്നു.
Content Highlights: EV dominate three wheeler sales in india
Published: 10 Jul 2025, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented