ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കാനുള്ള കർശന നടപടികളുടെ ഭാഗമായി, സാധുവായ പുക പരിശോധനാ (പൊല്യൂഷൻ അണ്ടർ കൺട്രോൾ- പിയുസി) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് ഡൽഹി സർക്കാർ ഉത്തരവിട്ടതോടെ പെട്രോൾപമ്പുകൾക്ക് മുന്നിൽ നീണ്ടനിര.

To advertise here,

പിയുസി സർട്ടിഫിക്കറ്റെടുക്കാൻ നിൽക്കുന്ന വാഹനങ്ങളുടെ വൻതിരക്കാണ് ഡൽഹിയിലെ പെട്രോൾപമ്പുകളിൽ. ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളുമുണ്ടായതോടെ വാഹനങ്ങൾക്ക് ടോക്കൺ നൽകാൻ തുടങ്ങി.

ഡിസംബർ 18 മുതൽ പഴയ വാഹനങ്ങൾക്ക് (ബിഎസ് മാനദണ്ഡപ്രകാരം) ഡൽഹിയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പിയുസി ഇല്ലാത്ത വാഹനങ്ങൾക്ക് 10,000 രൂപ വരെയാണ് പിഴ.ഡൽഹിയിലെ 400-ഓളം പെട്രോൾപമ്പുകളിലാണ് പുകപരിശോധനാ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഡിസംബർ 18-നുമാത്രം പിയുസി ഇല്ലാത്തതിനാൽ 3746 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.