
കര്‍ണാടകത്തില്‍ അതിസുരക്ഷാനമ്പര്‍ പ്ലേറ്റ് (എച്ച്.എസ്.ആര്‍.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കേ വാഹനഉടമകള്‍ ആശങ്കയില്‍. ഈ മാസം 17-നാണ് സമയപരിധി തീരുന്നത്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതിനാല്‍, സമയപരിധി നീട്ടാനുള്ള സാധ്യതയുണ്ട്.
അതിസുരക്ഷാനമ്പര്‍ പ്ലേറ്റ് എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നുമുതല്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം തീരുമാനിക്കാം. 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ കഴിഞ്ഞ നവംബര്‍ 17-നകം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് ഓഗസ്റ്റില്‍ കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്.
പിന്നീട് ഫെബ്രുവരി 17-ലേക്ക് നീട്ടുകയായിരുന്നു. കര്‍ണാടക ഗതാഗത വകുപ്പിന്റെ വെബ്സൈറ്റില്‍ കയറി എച്ച്.എസ്.ആര്‍.പി. വിഭാഗത്തില്‍ പോയാല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുന്നതിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ അംഗീകൃത ഇടപാടുകാര്‍ വഴി മാത്രമേ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ കഴിയൂ.
രജിസ്റ്റര്‍ ചെയ്താല്‍ അംഗീകൃത ഇടപാടുകാര്‍ വാഹനത്തില്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുന്നതിന് വേണ്ടി ഉടമകളെ വിളിക്കും. അപ്പോള്‍ വാഹനം അവര്‍ പറയുന്ന സ്ഥലത്ത് എത്തിക്കുകയാണ് വേണ്ടത്. അതേസമയം, നിലവില്‍ പ്രവര്‍ത്തനമില്ലാത്ത വാഹനകമ്പനികളുടെ പേര് വെബ്സൈറ്റില്‍ ഇല്ലെന്ന് ആരോപണമുണ്ട്.
കമ്പനിയുടെ പേരില്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യാനാകുന്നില്ലെന്ന് ഒട്ടേറെ പേര്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍, നിലവില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ പേരും എച്ച്.എസ്.ആര്‍.പി. വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് പറയുന്നത്.
Content Highlights: Deadline for installation of security number plates in Karnataka ends
Published: 11 Feb 2024, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented