വാഹനവിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് വൈദ്യുത വാഹനങ്ങള്‍. വാഹനനിര്‍മാണ കമ്പനികളെല്ലാം വൈദ്യുത വാഹനങ്ങളില്‍ മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലുമാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 64% ഉപഭോക്താക്കള്‍ തങ്ങളുടെ അടുത്ത വാഹനമായി വൈദ്യുത വാഹനം തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നതായാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിലെ കണ്ടെത്തല്‍. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഫ്യൂച്ചര്‍-റെഡി ഇമൊബിലിറ്റി സ്റ്റഡി 2025-ലാണ് ഈ കണ്ടെത്തലുള്ളത്.
വടക്കേ അമേരിക്ക, ഇംഗ്ലണ്ട്, ഏഷ്യാ പസഫിക്ക് മേഖല,യൂറോപ്പ് എന്നിവിടങ്ങളിലുള്ള 1300 പേരിലാണ് പഠനം നടത്തിയത്. വിവിധ ഓഹരിയുടമകള്‍, നിക്ഷേപകര്‍, നിര്‍മാണ കമ്പനികളിലെ അംഗങ്ങള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ചാണ് പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയത്. പാരിസ്ഥിതികമായ സുസ്ഥിരതയും കുറഞ്ഞ പ്രവര്‍ത്തന ചെലവും കണക്കിലെടുത്താണ് ഒട്ടുമിക്കവരും ഇ.വിയിലേക്ക് കൂടുമാറുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.
63% ഉപഭോക്താക്കള്‍ വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ ഇഷ്ടപ്പെടുന്നു. 56% പേര്‍ ഇ.വി വാഹനങ്ങള്‍ക്കായി 40,000 യു.എസ് ഡോളര്‍ ചെലവിടാന്‍ തയ്യാറെന്നും പഠനത്തില്‍ പറയുന്നു. ഉപഭോക്താക്കളുടെ ആശങ്കകളും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. വാഹനങ്ങളുടെ വിലയും ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചാര്‍ജ് ചെയ്യാനുള്ള സൗകര്യത്തിന്റെ അഭാവമാണ് പ്രധാന വെല്ലുവിളിയെന്ന് 60% ഉപഭോക്താക്കളും 74% വാഹനനിര്‍മാതാക്കളും അഭിപ്രായപ്പെടുന്നു.യു.എസ്സിലെ 72% ഉപഭോക്താക്കള്‍ ഇ.വി വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്. അതേസമയം ജപ്പാനിലിത് 31% പേര്‍ മാത്രമാണ്.
ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍, വില, ബാറ്ററി പെര്‍ഫോമന്‍സ് എന്നിവയാണ് വൈദ്യുതവാഹന മേഖല നേരിടുന്ന പ്രതിസന്ധികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബാറ്ററി റേഞ്ച്. ചാര്‍ജിങ് സ്പീഡ് എന്നിവയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ വാഹനത്തിന്റെ ഡിസൈനിനേയും പെര്‍ഫോമന്‍സിനേയും ബാധിക്കുമെന്ന് 90% നിര്‍മാതാക്കളും കരുതുന്നു. വാഹനനിര്‍മാതാക്കളില്‍ 55%പേര്‍ ബാറ്ററിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 78% പേര്‍ വാഹനത്തിന്റെ വില കുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: consumers likely to choose EV as their next vehicle study
Published: 14 Jan 2025, 06:37 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented