പിടിച്ചെടുത്ത വണ്ടികള്‍ സ്റ്റേഷനുകളിലെത്തിക്കുകയും പിന്നീട് സൈലന്‍സറുകള്‍ അഴിച്ചുമാറ്റി ഉടമസ്ഥര്‍ക്ക് കൈമാറുകയുമാണ് ചെയ്തത്.

കോയമ്പത്തൂർ: ബൈക്കുകളിലും കാറുകളിലും അമിതമായ ശബ്ദമലിനീകരണത്തിന് കാരണമായ 332 സൈലൻസറുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നുമാസമായി നടത്തിയ തുടർപരിശോധനകളിലാണ് ഇവ പിടിച്ചെടുത്തത്. വാഹന ഉടമകൾക്ക് 1,000 മുതൽ 2,000 രൂപവരെ പിഴ ചുമത്തി.
വാഹനങ്ങളിലെ യഥാർഥ സൈലൻസറുകൾ അഴിച്ചുമാറ്റി അനധികൃത സൈലൻസറുകളാണ് എല്ലാറ്റിലും ഘടിപ്പിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഘടിപ്പിക്കുന്നത് മോട്ടോർവാഹന നിയമപ്രകാരം കുറ്റകരമാണ്.
പിടിച്ചെടുത്ത വണ്ടികൾ സ്റ്റേഷനുകളിലെത്തിക്കുകയും പിന്നീട് സൈലൻസറുകൾ അഴിച്ചുമാറ്റി ഉടമസ്ഥർക്ക് കൈമാറുകയുമാണ് ചെയ്തത്. ഇതോടൊപ്പം പിഴയും ചുമത്തി. ബൈക്കുകളിൽ ഒറിജിനിൽ സൈലൻസറുകൾക്ക് പകരം രൂപമാറ്റം വരുത്തിയവ ഉപയോഗിക്കുന്നത് കൂടുതലും വിദ്യാർഥികളാണെന്ന് പോലീസ് പറയുന്നു.
വണ്ടി ഓടിക്കുമ്പോൾ കാതടിപ്പിക്കുന്ന ശബ്ദം വരുത്തുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് വലിയ ശബ്ദമലിനീകരണത്തിന് കാരണമാകുന്നു .രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ. കണ്ണൻ പറഞ്ഞു. പിടിച്ചെടുത്ത 332 സൈലൻസറുകളും പി.ആർ.എസ്. മൈതാനത്ത് പോലീസിന്റെ സാന്നിധ്യത്തിൽ നശിപ്പിച്ചു.
Content Highlights: Coimbatore police confiscated 332 modified silencers over three months., Offenders faced fines ranging from ₹1,000 to ₹2,000., Modified silencers violate the Motor Vehicles Act., The seized silencers were publicly destroyed at PRS Grounds., Strict enforcement is ongoing to curb noise pollution caused by students and motorists.
Published: 28 Jun 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented