
പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കാനുള്ള പദ്ധതികളാണ് രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ മൊബൈല്‍ സി.എന്‍.ജി റീ-ഫ്യുവലിങ്ങ് യൂണിറ്റ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ഈ സേവനം ആരംഭിക്കുന്നത്.
ഈ രണ്ട് സ്ഥാലങ്ങളിലെ സി.എന്‍.ജി. പൈപ്പ്‌ലൈന്‍ എത്തിയിട്ടില്ലാത്തതും റീ-ഫ്യുവലിങ്ങ് സ്റ്റേഷനുകള്‍ ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ സി.എന്‍.ജി. വിതരണം ഉറപ്പാക്കുന്നതിനായാണ് മൊബൈല്‍ റീ-ഫ്യുവല്ലിങ്ങ് യൂണിറ്റ് ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. അധിക ചാര്‍ജ് ഈടാക്കാതെ 24 മണിക്കൂറും ഉപയോക്താവിന്റെ വീട്ടുപടിക്കല്‍ ഈ സേവനം ലഭ്യമാക്കുമെന്നാണ് വിവരം.
1500 കിലോഗ്രാം സി.എന്‍.ജി. ആയിരിക്കും ടാങ്കറില്‍ സ്‌റ്റോര്‍ ചെയ്യുന്നത്. ഇത് 150 മുതല്‍ 200 വാഹനങ്ങളില്‍ നിറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, മഹാനഗര്‍ ഗ്യാസ് എന്നീ കമ്പനികളാണ് ഡല്‍ഹിയിലേയും മുംബൈയിലേയും ഗ്രാമപ്രദേശങ്ങളില്‍ ഈ സേവനം എത്തിക്കാനായി സന്നദ്ധത അറിയിച്ചിട്ടുള്ളത്.
ഇന്ധന വിതരണ സംവിധാനത്തിലെ പുതിയ കാല്‍വയ്പ്പാണിതെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ധന ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മൊബൈല്‍ റീ-ഫ്യുവലിങ്ങ് യൂണിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. ഈ സേവനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനൊപ്പം ഷോപ്പിങ്ങ് മാള്‍, ഓഫീസുകളില്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ റീ-ഫ്യുവലിങ്ങ് യൂണിറ്റുകള്‍ക്ക് പുറമെ, രാജ്യത്തുടനീളം 201 സി.എന്‍.ജി. സ്റ്റേഷനുകളും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. സി.എന്‍.ജി. സ്റ്റേഷനുകള്‍ക്ക് പുറമെ, ഹൈഡ്രജന്‍, ഡീസല്‍, പെട്രോള്‍, ഇലക്ട്രിക് ബാറ്ററികള്‍ തുടങ്ങിയവയെല്ലാം സിംഗിള്‍ പോയന്റില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്.
Content Highlights; CNG Mobile Re-Fueling Units Starts In Mumbai and Delhi
Published: 10 Jun 2021, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented