കാക്കനാട്: തന്റെ ലംബോർഗിനി റിവോൾട്ടോ കാറിന് ഇഷ്ടനമ്പർ കിട്ടാൻ എറണാകുളത്തെ ബിസിനസ്സുകാരൻ ചെലവിട്ടത് 25 ലക്ഷം രൂപ. എറണാകുളം ആർടി ഓഫീസിൽനിന്ന് കെഎൽ 07-ഡിഎച്ച് 7000 എന്ന നമ്പറാണ് 25,02,000 രൂപയ്ക്ക് ലേലത്തിൽ പോയതെന്ന് ജോയിന്റ് ആർടിഒ സി.ഡി. അരുൺ പറഞ്ഞു.
ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡാണ് വൻ വിലനൽകി നമ്പർ സ്വന്തമാക്കിയത്. 10,06,22,207 രൂപയാണ് കാറിന്റെ കമ്പനി വില. നികുതിയും മറ്റു സംവിധാനങ്ങൾ പിടിപ്പിക്കുന്നതിനുള്ള വിലയും ഇതിനു പുറമേയാണ്.
Content Highlights: A businessman in Ernakulam splurged ₹25 lakh on the vanity number KL07 DH 7000 for his Lamborghini, showcasing an extravagant choice for his luxury car.
Published: 11 Nov 2025, 12:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented