നിരത്തുകളില്‍ ബ്രേക്ക് ഡൗണാകുന്ന ബസുകള്‍ എത്രയുംവേഗം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ അഞ്ച് 'മൊബൈല്‍ റിപ്പയര്‍ വാനുകള്‍' പുറത്തിറക്കി ബെംഗളൂരു മെട്രപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി). നിരത്തുകളില്‍ ബിഎംടിസി ബസുകള്‍ ബ്രേക്ക് ഡൗണാകുന്നത് പതിവ് സംഭവമാണ്. ഇതുമൂലം റോഡില്‍ ഗതാഗതക്കുരുക്കുണ്ടാവുകയും മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ ഓരോ സോണിലും പ്രധാന ടിടിഎംസികളിലും പ്രധാന ബസ് സ്റ്റാന്‍ഡുകളിലും ഒരു 'മൊബൈല്‍ റിപ്പയര്‍ വാന്‍' വീതം ഏര്‍പ്പെടുത്താനാണ് തീരുമാനം.
നിലവില്‍ ഔട്ടര്‍ റിങ് റോഡ്, കെബിഎസ് എന്നിവിടങ്ങളിലായി രണ്ട് മൊബൈല്‍ റിപ്പയര്‍ വാനുകളുണ്ട്. ഇതൂകൂടാതെ അഞ്ച് വാഹനങ്ങളാണ് പുതിയതായി ഇറക്കിയത്. ഇവ ശിവാജിനഗര്‍, യശ്വന്തപുര, ജയനഗര്‍, ബനശങ്കരി, സില്‍ക്ക്ബോര്‍ഡ്, നയന്ദഹള്ളി ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാകും ഉപയോഗിക്കുക. 1.4 ടണ്‍ ആണ് പരമാവധി ഭാരശേഷി. വാഹനത്തിന് 2.5 ടണ്‍ ഭാരമുണ്ട്. പരിസ്ഥിതിസൗഹൃദ വാഹനമായതിനാല്‍ മലിനീകരണം ഇല്ല.
വൈദ്യുത ബസുകളാണ് കൂടുതലും ബ്രേക്ക് ഡൗണായി വഴിയില്‍ കിടക്കുന്നത്. ബസുകള്‍ ബ്രേക്ക് ഡൗണായാല്‍ യാത്രക്കാരെ മറ്റുബസുകളില്‍ കയറ്റി വിടാറാണ് പതിവ്. ജീവനക്കാരെത്തി തകരാര്‍ നന്നാക്കാന്‍ ഒരുപാട് സമയം എടുക്കാറുണ്ട്. ഇതിന് പരിഹാരമായാണ് കൂടുതല്‍ റിപ്പയര്‍ വാനുകള്‍ ഇറക്കിയത്. വാഹനങ്ങള്‍ നന്നാക്കുന്നതുവരെ മറ്റു വാഹനങ്ങള്‍ക്ക് വഴിമുടക്കി ബസുകള്‍ നിരത്തില്‍ കിടക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം ഏപ്രിലിനും നവംബറിനും ഇടയില്‍ 220 ബസുകളാണ് യാത്രയ്ക്കിടെ ബ്രേക്ക് ഡൗണായി വഴിയില്‍ കിടന്നത്. 220 ബസ്സുകളില്‍ 156-ഉം വൈദ്യുത ബസുകളായിരുന്നു. കാലപ്പഴക്കം ചെന്ന ഡീസല്‍ ബസുകളും പാതി വഴിയില്‍ യാത്രമുടക്കാറുണ്ട്.
ദിവസം 5875 ബസുകള്‍
ബെംഗളൂരു മെട്രപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ദിവസേന 5875 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തിന്റെ എല്ലാഭാഗങ്ങളിലും സബര്‍ബന്‍ മേഖലകളിലും ബസ് സര്‍വീസുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കാനും വായുമലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ട് വൈദ്യുതബസുകളും നിരത്തിലിറക്കിയിട്ടുണ്ട്.
നിലവില്‍ 1336 വൈദ്യുതബസുകളാണ് സര്‍വീസ് നടത്തുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വൈദ്യുത ബസുകള്‍ നിരത്തിലിറക്കും. അടുത്തിടെ 550 പഴയ ബസുകള്‍ നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് നിയമനുസരിച്ച് പിന്‍വലിച്ചിരുന്നു. 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പിന്‍വലിക്കണമൊണ് നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് നയം പറയുന്നത്.
Content Highlights: BMTC launched 5 mobile repair vans to address frequent bus breakdowns.
Published: 25 Mar 2025, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented