പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളില്‍ വിലയില്‍ വലിയ വര്‍ധനയുണ്ടായിട്ടില്ലെങ്കിലും സ്വകാര്യ ഏജന്‍സികള്‍ നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചു.

ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് ബെംഗളൂരുവിലെ ഓട്ടോറിക്ഷക്കാർ പ്രതിസന്ധിയിൽ. എൽ.പി.ജി. ലഭിച്ചിരുന്ന നഗരത്തിലെ പമ്പുകളിൽ പകുതിയോളവും അടച്ചിട്ടിരിക്കുകയാണ്. പ്രവർത്തിക്കുന്ന പമ്പുകളിൽ തിരക്കായതിനാൽ വാതകം നിറയ്ക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ്.
നഗരത്തിൽ പലയിടങ്ങളിലും രാവിലെ പമ്പുകൾക്കുസമീപം എൽ.പി.ജി. നിറയ്ക്കാൻ കാത്തുകിടക്കുന്ന ഓട്ടോറിക്ഷകളുടെ നീണ്ട നിര പതിവായിരിക്കുകയാണ്. രണ്ടും മൂന്നും കിലോമീറ്റർ വരെയാണ് ഇത്തരത്തിൽ ഒട്ടോകളുടെ നിര ദൃശ്യമാകുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളിൽ വിലയിൽ വലിയ വർധനയുണ്ടായിട്ടില്ലെങ്കിലും സ്വകാര്യ ഏജൻസികൾ നിരക്ക് ഗണ്യമായി വർധിപ്പിച്ചു. നഗരത്തിൽ എൽ.പി.ജി. വിതരണം വർധിപ്പിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചെങ്കിലും ഇപ്പോഴും പല പമ്പുകളും അടഞ്ഞുകിടക്കുകയാണ്.
എൽ.പി.ജി. വില വർധിച്ചതിനാൽ ഓട്ടോക്കാരും നിരക്ക് ഉയർത്തി. ആപ്പ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോക്കാരും നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്.
Content Highlights: Severe LPG shortage causing long queues at operational pumps in Bengaluru., Private agencies significantly increased LPG prices in 2026., Auto-rickshaw fares have risen due to fuel scarcity and increased operational costs., Supply promises by oil companies remain unfulfilled for many local stations.
Published: 05 Apr 2026, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented