പെര്‍ഫോമന്‍സ് എസ്.യു.വി.യായ ഔഡി RS Q8-ന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. മുന്‍ഗാമികളില്‍നിന്ന് അധികം മാറ്റമില്ലാത്ത ഡിസൈനില്‍ തന്നെയാണ് ഫെയ്‌സ് ലിഫ്റ്റ് മോഡലും ഔഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.49 കോടി രൂപ മുതലാണ്(എക്‌സ് ഷോറൂം) ഫെയ്‌സ് ലിഫ്റ്റ് മോഡലിന്റെ വില.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയും ഔഡി ഇന്ത്യ സി.ഇ.ഒ. ബല്‍ബീര്‍ സിങ് ധില്ലണും ചേര്‍ന്നാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.
ഔഡിയുടെ ഏറ്റവും കരുത്തുറ്റ എസ്.യു.വി.യെന്നാണ് RS Q8-നെ വിശേഷിപ്പിക്കുന്നത്. സിംഗിള്‍ ഫ്രെയിം ഹണികോംപ് ഗ്രില്ലും ഔഡി ലേസര്‍ ലൈറ്റിനൊപ്പം മാട്രിക്‌സ് എല്‍.ഇ.ഡി. ലൈറ്റുകളും ഫെയ്‌സ് ലിഫ്റ്റ് മോഡലിന് കരുത്തുറ്റ മുഖം സമ്മാനിക്കുന്നു. അകത്ത് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും ഡ്രൈവര്‍ ഡിസ്‌പ്ലേയ്ക്കുമായി വലിയ രണ്ട് സ്‌ക്രീനുകളാണ് ഔഡി നല്‍കിയിരിക്കുന്നത്. അല്‍കാന്ററ സ്റ്റിയറിങ് വീല്‍, ഗിയര്‍ നോബ്, ഡോര്‍ പാനലുകള്‍ എന്നിവ മാറ്റുകൂട്ടുന്നു. ഇതിനൊപ്പം ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്, ആംബിയന്റ് ലൈറ്റിങ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഒട്ടേറെ ഫീച്ചറുകളും വാഹനത്തിലുണ്ട്.
നാലുലിറ്റര്‍ ബൈ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 640 എച്ച്.പി. കരുത്തും പരമാവധി 850 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തിന് പൂജ്യത്തില്‍നിന്ന് 100 കി.മീ വേഗത കൈവരിക്കാന്‍ വെറും 3.6 സെക്കന്‍ഡുകള്‍ മതിയാകും.
Content Highlights: audi rs q8 facelift launched in india
Published: 17 Feb 2025, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented