തിരുവനന്തപുരം: വ്യവസ്ഥകളിലെ പഴുത് മുതലെടുത്ത് ഓൾഇന്ത്യാ പെർമിറ്റെടുത്ത വാഹനങ്ങൾ റൂട്ട് ബസായി ഓടുന്നത് തടയാൻ കേന്ദ്രസർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നു. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഓൾഇന്ത്യാ പെർമിറ്റ് ദുരുപയോഗത്തിനെതിരേ പരാതിപ്പെട്ട പശ്ചാത്തലത്തിൽകൂടിയാണ് കേന്ദ്രനീക്കം. പെർമിറ്റിൽ ചില അവ്യക്തതകൾ നിലനിന്നത് ഒഴിവാക്കുന്നതാണ് ഭേദഗതി.
റൂട്ട് സമയം, ടിക്കറ്റ് നിരക്ക് എന്നിവ പ്രഖ്യാപിച്ച് റൂട്ട് സർവീസുപോലെ ഓടുന്നത് തടയുന്നതാണ് ഭേദഗതി. ഒരുകൂട്ടം സഞ്ചാരികളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കരാർ വ്യവസ്ഥയിൽ കൊണ്ടുപോകാൻ മാത്രമാണ് അനുമതി. നിലവിലെ കോൺട്രാക്ട് കാരേജുകൾക്ക് തുല്യമാണിത്. മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാൻ പ്രത്യേക പെർമിറ്റിന്റെ ആവശ്യമില്ല.
ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ടൂർ പാക്കേജുകൾക്ക് നിലവിലെ കോൺട്രാക്ട് കാരേജ് സംവിധാനം തടസ്സമായതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ ഓൾ ഇന്ത്യാപെർമിറ്റ് സംവിധാനം കൊണ്ടുവന്നത്.
വാഹൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന യാത്രാവിവരങ്ങൾ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാനാകും. വലിയ ബസുകൾക്ക് എത്താൻകഴിയാത്ത അരുണാചൽപ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഇവ രജിസ്‌ട്രേഷൻ നേടുന്നുവെന്നത് വിവാദമായിരുന്നു.
ഇത്തരത്തിലുള്ള പെർമിറ്റ് ദുരുപയോഗം തടയുന്ന കർശനവ്യവസ്ഥകൾ ഉൾപ്പെടുത്തിയ വിജ്ഞാപനത്തിന്റെ കരട് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. ഓൾഇന്ത്യാ പെർമിറ്റിന്റെ മറവിലെ സമാന്തര സർവീസുകൾ കെഎസ്ആർടിസിക്ക് വൻ ഭീഷണിയായിരുന്നു. ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഇവ പൂർണമായും തടയാനാകും.
പ്രധാന മാറ്റങ്ങൾ
- റൂട്ട്‌ബസ് പോലെ വഴിയിൽനിന്ന് യാത്രക്കാരെ കയറ്റുന്നതിനും ടിക്കറ്റ് നൽകുന്നതിനും വിലക്ക്
- യാത്രാവിവരങ്ങൾ വാഹൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം
- പെർമിറ്റ് എടുക്കുന്ന മാതൃസംസ്ഥാനത്ത് 45 ദിവസത്തിലൊരിക്കൽ എത്തണം
Content Highlights: Centre to amend laws to stop All India Permit misuse by buses operating as stage carriers
Published: 20 Sept 2025, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented