കേന്ദ്ര സായുധ സേനാവിഭാഗമായ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന് (ഐ.ടി.ബി.പി) കരുത്തുപകരാൻ മാരുതി സുസുക്കി ജിംനി എത്തി. അറുപത് വാഹനങ്ങൾ സേനയ്ക്ക് കൈമാറിയതായി മാരുതി സുസുക്കി അറിയിച്ചു. ഓഫ് റോഡ് കരുത്ത്, ചെറിയ വഴികളിലൂടെ യാത്ര ചെയ്യാനുള്ള കാര്യക്ഷമത എന്നിവയാണ് ജിപ്‌സിയുടെ പകരക്കാരനായി എത്തിയ ജിംനിയെ ഐ.ടി.ബി.പി പ​ഗി​ഗണിക്കാൻ കാരണമായത്.

To advertise here,
placeholder
ജിംനി, ജിപ്സി

മാരുതി സുസുക്കി 1985 മുതല്‍ ഇന്ത്യയില്‍ എത്തിച്ചിരുന്ന വാഹനമായിരുന്നു ജിപ്‌സി. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടെ നല്‍കി എത്തിയിരുന്ന ഈ വാഹനം സൈനിക സേനകളുടെ ഇഷ്ട വാഹനമായിരുന്നു. നിരത്തുകളിൽ നിന്ന് പിന്നീട് വിടപറഞ്ഞെങ്കിലും ഇന്ത്യൻ സൈന്യത്തിന് പ്രത്യേകമായി ജിപ്സി മാരുതി നിർമിച്ചു നൽകി. അതിനാൽ മുൻ​ഗാമിയുടെ പാരമ്പര്യവുമായാണ് സേനയിലേക്ക് ജിംനിയുടെ വരവ്. 

placeholder

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്ക് (സി.എ.പി.എഫ്) ആദ്യമായാണ് ജിംനി എത്തുന്നത്. ലേ-ലഡാക്ക്, അരുണാചൽ പ്രദേശ് അതിർത്തി പ്രദേശങ്ങളിലാണ് വാഹനങ്ങൾ വിന്യസിക്കുക. പട്രോളിങ്, അതിർത്തികളിലെ കാവൽ, ഉദ്യോ​ഗസ്ഥരുടെയും സൈനികളുടെയും സഞ്ചാരം എന്നിവയ്ക്ക് ജിംനി സുരക്ഷയൊരുക്കും.

കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്നിയുടെ ഹൃദയം. 103 എച്ച്.പി പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 5സ്പീഡ് മാനുവല്‍, 4സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ്  ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

placeholder
.

ഓള്‍ഗ്രിപ്പ് പ്രോ എന്ന ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിമ്നിക്കുള്ളത്.