
ഇന്ധനവില എത്ര വേണമെങ്കിലും കൂടിക്കോട്ടെ; വെയിലുണ്ടോ, ഈ ഓട്ടോ ഓടും. ഇതാണ് സോളാര്‍ ഓട്ടോറിക്ഷ. സോളാര്‍ പാനലില്‍ നിന്നുള്ള ഊര്‍ജമാണ് ഈ ഓട്ടോറിക്ഷയുടെ ഇന്ധനം. 500 കിലോഗ്രാം ഭാരം വഹിച്ച് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ ഓടും. പുകയില്ല; വലിയ ശബ്ദമില്ല. അതുകൊണ്ടുതന്നെ അന്തരീക്ഷമലിനീകരണവുമില്ല.
പാത്താമുട്ടം സെന്റ് ഗിറ്റ്സ് എന്‍ജിനീയറിങ് കോളേജില്‍ സംഘടിച്ചിച്ച സൃഷ്ടി അന്താരാഷ്ട്ര എന്‍ജിനീയറിങ് പ്രോജക്ട് പ്രദര്‍ശനത്തിലാണ് സൗരോര്‍ജം ഉപയോഗിച്ച് ഓടിക്കാവുന്ന ഓട്ടോറിക്ഷയുടെ മാതൃക ശ്രദ്ധ പിടിച്ചുപറ്റിയത്. ബെംഗളൂരുവിലെ ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ് 'സോളാര്‍ ഇ-റിക്ഷ' അവതരിപ്പിച്ചത്.
ഓട്ടോറിക്ഷയുടെ മുകളിലാണ് നാല് സോളാര്‍ പാനല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ലിഥിയം അയണ്‍ ബാറ്ററിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സൗരോര്ജമില്ലെങ്കില് വൈദ്യുതോര്‍ജവും ഉപയോഗിക്കാവുന്ന തരത്തിലാണ് ബാറ്ററി ക്രമീകരിച്ചിരിക്കുന്നത്. ഡ്രൈവറുള്‍പ്പെടെ പരമാവധി നാലുപേര്‍ക്ക് വരെ യാത്ര ചെയ്യാം.
സീറ്റ് മടക്കിവെച്ചാല്‍ സാധനങ്ങള്‍ കൊണ്ടുപോകാവുന്ന ഗുഡ്സ് ഓട്ടോയായും ഉപയോഗിക്കാം. കോളേജിലെ എട്ടാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എ.അജയ്, ബി.വി. ഹേമന്ത്കുമാര്‍, സി.ഹിതേഷ്, ആര്.നിഖിത, ബൃദി എം.ജെയിന് എന്നിവരാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.
സോളാര്‍ ഓട്ടോയുടെ നിരവധി മോഡലുകള്‍ ലഭ്യമാണെങ്കിലും കുറവുകള്‍ പരമാവധി പരിഹരിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ റോഡിലിറക്കാവുന്ന തരത്തിലാണ് ഇത് നിര്‍മിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ബാറ്ററിക്ക് 15 വര്‍ഷം വരെ ആയുസ്സ് ഉണ്ട്. സോളാര്‍ പാനല്‍ പത്തുവര്‍ഷം വരെ നില്ക്കും. ഒരു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
സര്‍വേ നടത്തി ബെംഗളൂരുവിലെ ഓട്ടോഡ്രൈവര്മാരില്നിന്നും നിരവധി വ്യവസായികളില്‍നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ചശേഷമാണ് നിര്‍മാണം തുടങ്ങിയത്. 1.3 ലക്ഷം രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കാനായെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഗുരുത്വാകര്‍ഷണബലം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന തെരുവുവിളക്കുകളുടെ മോഡലാണ് പാത്താമുട്ടം എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ മാത്യു ഫിലിപ്പ്, അബ്രാര്‍ അഹമ്മദ്, ജര്‍ലിന്‍ വര്‍ഗീസ്, ജോണ്ടി ജോസ് എന്നിവരാണ് ഈ പ്രോജക്ടിനു പിന്നില്‍. ആകെ 144 പ്രോജക്ടുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
Content Highlights: Solar electric auto developed by engineering students, Solar Vehicles, Electric vehicles
Published: 27 Apr 2022, 09:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented