നിരത്തുകളിൽ ആർക്കാണ് മുൻഗണന..?, വാഹനങ്ങൾക്കാണോ കാൽനട യാത്രക്കാരനാണോ...? ടെസ്റ്റ് പാസായി ലൈസൻസ് എടുത്തിട്ടുള്ള ഏതൊരാൾക്കുമറിയാം മുൻഗണന കാൽനട യാത്രക്കാരനാണെന്ന്. എന്നാൽ, സീബ്രാ ലൈനിൽ പോലും കാൽനട യാത്രക്കാരന് ഡ്രൈവർമാർ ഇപ്പോൾ പ്രധാന്യം നൽകാറില്ല.

To advertise here,

ഒരു കാൽനട യാത്രക്കാരനായി നിരത്തിലിറങ്ങുമ്പോൾ മുൻഗണന തനിക്കാണെന്ന അവകാശബോധമുള്ളയാൾ വാഹനവുമായി ഇറങ്ങുമ്പോൾ ഇക്കാര്യം മറന്നുപോകാറുണ്ട്. കാൽനടയായോ വാഹനവുമായോ നിരത്തുകളിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് മോട്ടോർ വാഹനവകുപ്പ്

മോട്ടോർ വാഹനവകുപ്പിന്റെ സന്ദേശം

ഒരു കാൽനട യാത്രക്കാരാനായി ഞാൻ സീബ്രാ ക്രോസ് (pedatsrian crossing) ലൈനിൽ നിൽക്കുകയും വാഹനങ്ങൾ നിർത്തി തരാതെ എനിക്ക് റോഡ് ക്രോസ് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ നാം പറയും 'കാൽനട യാത്രക്കാരാനാണ് റോഡിൽ മുൻഗണന' എന്ന്.

എന്നാൽ, ഇതേ 'ഞാൻ' ഒരു വാഹനം ഓടിച്ച് പോവുകയാണെങ്കിൽ കാൽ നടയാത്രക്കാരന് വേണ്ടി സീബ്രാ ക്രോസ്സിംഗിൽ വാഹനം നിർത്താറുണ്ടോ...? ഇനി നിർത്തിയാൽ തന്നെ ഹോൺ അടിച്ച് ധൃതി വെക്കാറുണ്ടോ..?

സീബ്രാ ക്രോസ്സ് കാൽനടയാൽക്കാർ ചെയ്യേണ്ടത്.

  • സുരക്ഷിതമായി നിർത്താൻ പാകത്തിൽ കൈ കൊണ്ട് സ്റ്റോപ്പ് സിഗ്നൽ കാണിച്ച് വാഹനങ്ങൾ നിർത്തിക്കുക.(പെഡസ്ട്രിയൻ ക്രോസ്സിംഗ് കാൽനടയാത്രക്കാരന്റെ അവകാശം)
  • റോഡ് മുറിച്ച് കടക്കാൻ കാത്തു നിൽക്കുമ്പോഴോ കടക്കുമ്പോഴോ അനാവശ്യമായി പരിഭ്രമിക്കരുത്. തിക്കും തിരക്കും കാട്ടാതിരിക്കുക.

സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത്

  • സീബ്രാ ക്രോസ്സ് ഉണ്ടെന്നുള്ള റോഡ് സിഗ്നൽ കണ്ടാൽ ഉടനെ വാഹനം വേഗത കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായുള്ള Stop ചെയ്യാനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടത് വശം ചേർന്ന് നിർത്തണം.
  • പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും, വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.
  • ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലായെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
  • ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള ഇടങ്ങളിൽ Stop ലൈനിന് പിറകിലായി മാത്രമേ വാഹനം നിർത്താവൂ. Stop ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ, അത് മാഞ്ഞ് പോയിട്ടുണ്ടെങ്കിലോ pedatsrian crossing ന് പിറകിലായി മാത്രം വാഹനം നിർത്തുക.
  • ഇനി pedatsrian crossing ഉം മാർക്ക് ചെയ്തിട്ടില്ല എങ്കിൽ വാഹനം Primary traffic signal-ൽ നിർത്തിയിടണം.
  • ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.
  • 'Give Way' അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാരനാണ്‌മുൻഗണന.
  • വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്.

Content Highlights:Road Rules For Vehicle Users and Pedestrian