
മലയാള സിനിമ-മോഡലിങ്ങ് രംഗത്തെ പുത്തന്‍ താരോദയമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. വെള്ളിത്തിരയില്‍ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ഈ താരം യാത്രക്കള്‍ക്കായി ഇന്ത്യയിലെ ബോള്‍ഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്‌സോണ്‍ തിരഞ്ഞെടുത്തിരിക്കുകയാണ്.
കോഴിക്കോട് ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പായ രോത്താന മോട്ടോഴ്‌സില്‍ നിന്നാണ് മെറീന തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. നെക്‌സോണ്‍ എസ്.യു.വിയുടെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഇസഡ്.എക്‌സ് പ്ലസ്-എസ് ഡീസല്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് താരം വാങ്ങിയിരിക്കുന്നത്.
അടുത്തിടെയാണ് നെകസോണിന്റെ ZX+S അവതരിപ്പിച്ചത്. ടാറ്റയുടെ ഐ.ആര്‍.എ കണക്ട്ഡ് ടെക്നോളജിയാണ് ഇതിലെ ഹൈലൈറ്റ്. ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര്‍നോബും, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഈ വേരിയന്റിലുണ്ട്.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് നെക്‌സോണ്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും ഈ വാഹനം എത്തുന്നുണ്ട്.
Content Highlights: Malayalam Film Actress Mareena Michael Kurisingal Bought Tata Nexon
Published: 10 Dec 2020, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented