ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെന്ന് കമ്പനി കണ്ടെത്തിയ ആളുകള്ക്കാണ് വാഹനം സമ്മാനമായി നല്കിയിരിക്കുന്നത്.

ജോലിസ്ഥലങ്ങളിലെ ആത്മാർഥതയ്ക്കും അർപ്പണബോധത്തിനും ആദരിക്കുപ്പെടുകയെന്നത് കോർപറേറ്റ് വ്യവസായ സ്ഥാപനങ്ങളിലെ ഒരു കീഴ്‌വഴക്കമാണ്. വാഹനങ്ങൾ ഉൾപ്പെടെയുള്ള വില പിടിപ്പുള്ള സമ്മാനങ്ങൾ നൽകിയുള്ള ആദരിക്കലുകൾ സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരമായി കാണാറുള്ള ഒന്നാണ്. ഈ പാത പിന്തുടർന്ന് കമ്പനിയുടെ വളർച്ചയ്ക്ക് കരുത്തായി കൂടെ നിന്ന് ജീവനക്കാർക്ക് വാഹനങ്ങൾ നൽകി ആദരിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി വൈറ്റ് ഗോൾഡ് എന്ന കമ്പനി.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെന്ന് കമ്പനി കണ്ടെത്തിയ ആളുകൾക്കാണ് വാഹനം സമ്മാനമായി നൽകിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവി മോഡലായ സിയേറ, ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് പതിപ്പായ അൾട്രോസ് എന്നീ വാഹനങ്ങളാണ് സമ്മാനമായി നൽകിയിരിക്കുന്നത്. ചിത്രങ്ങൾ നൽകുന്ന സൂചന അനുസരിച്ച് അഞ്ച് വാഹനങ്ങൾ വീതം പത്ത് പേർക്കാണ് ഈ സമ്മാനങ്ങൾ കിട്ടിയിരിക്കുന്നതെന്നാണ് കരുതുന്നത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് ബൈയിങ്, ഫിനാൻസ് സർവീസ് കമ്പനിയാണ് വൈറ്റ് ഗോൾഡ് മണി. ജീവനക്കാർക്ക് പുറമെ, കമ്പനി മേധാവിയുടെ പിതാവിനുള്ള സമ്മാനമായി അത്യാഡംബര എംപിവി മോഡലായ ലെക്‌സസ് എൽഎം 350എച്ച് എന്ന വാഹനവും വൈറ്റ് ഗോൾഡ് മണി വാങ്ങിയിട്ടുണ്ട്. 2.15 കോടി രൂപ മുതൽ 2.70 കോടി രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണിത്.
ടാറ്റ മോട്ടോഴ്‌സിന്റെ വാഹന ശ്രേണിയിലെ ഏറ്റവും ഒടുവിലെ കൂട്ടിച്ചേർക്കലാണ് സിയേറ എസ്‌യുവി. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ എത്തുന്ന സിയേറയ്ക്ക് 11.49 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
സിയേറയിൽ 158 ബിഎച്ച്പി പവറും 255 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ ഹൈപ്പീരിയോൺ എൻജിനാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ.105 ബിഎച്ച്പി പവറും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനിലും സിയേറ എത്തുന്നുണ്ട്. ആറ് സ്പീഡ് മാനുവൽ ഏഴ് ഡിസിഎ എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ. 1.5 ലിറ്റർ ക്രെയോജെറ്റ് ഡീസൽ എൻജിനാണ് സിയേറയിലെ മറ്റൊരു ഓപ്ഷൻ. 116 ബിഎച്ച്പി പവറും 260 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷനുകൾ.
അൾട്രോസിന്റെ മുഖംമിനുക്കിയ പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്. സ്മാർട്ട്, പ്യൂർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ എത്തുന്ന ഈ വാഹനത്തിന് 6.89 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ സിഎൻജി, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ പുതിയ ടാറ്റ അൾട്രോസ് ലഭ്യമാണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഉണ്ട്.
Content Highlights: White Gold Bengaluru rewards top employees with new vehicles in 2026., Vehicles gifted include the latest Tata Sierra SUV and Tata Altroz hatchback., Company leadership also acquired a Lexus LM 350h for personal use., Overview of 2026 Tata Sierra engine specs and transmission options., Overview of 2026 Tata Altroz variants and powertrain configurations.
Published: 14 Apr 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented