ന്ത്യന്‍ വാഹനവിപണിയിലെ കരുത്തന്‍ സാന്നിധ്യമായി കോംപാക്ട് എസ്.യു.വികള്‍ മാറികഴിഞ്ഞു. രാജ്യത്തെ ഭൂരിഭാഗം കമ്പനികളും വാഹനനിരയില്‍ കോംപാക്ട് എസ്.യു.വികള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ ശ്രേണിയില്‍ എറ്റവും ഒടുവിലായി വാഹനം എത്തിക്കാനൊരുങ്ങുന്ന കമ്പനി ഒരുപക്ഷെ ഫോക്‌സ്‌വാഗണ്‍ ആയിരിക്കും. കഴിഞ്ഞ ദിവസമാണ് കോംപാക്ട് എസ്.യു.വി. എത്തിക്കാനൊരുങ്ങുന്നുവെന്ന സൂചന നല്‍കി ഫോക്‌സ്‌വാഗണ്‍ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തിയത്. 

To advertise here,

എ.ഒ. എന്ന കോഡ്‌നെയിമില്‍ ഫോക്‌സ്‌വാഗണ്‍ വിശേഷിപ്പിക്കുന്ന കോംപാക്ട് എസ്.യു.വിയുടെ ടീസറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. വിപണിയില്‍ ഫോക്‌സ്‌വാഗണിന്റെ ബെസ്റ്റ് സെല്ലിങ്ങ് എസ്.യു.വി. ടൈഗൂണിന് താഴെയായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗണിന്റെ ഈ കോംപാക്ട് എസ്.യു.വിയുടെ പ്രോട്ടോടൈപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബ്രസീലില്‍ പുറത്തിറക്കുമെന്നാണ് സൂചന. ഈ മോഡല്‍ ആദ്യം വില്‍പ്പനയ്ക്ക് എത്തുന്നതും ബ്രസീലില്‍ ആയിരിക്കും. 

ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കമ്പനികള്‍ സംയുക്തമായ ഒരുക്കിയിട്ടുള്ള MQB-AO പ്ലാറ്റ്‌ഫോമിലായിരിക്കും ഈ കോംപാക്ട് എസ്.യു.വിയും ഒരുങ്ങുകയെന്നാണ് വിവരം. വിദേശ നിരത്തുകളില്‍ അടുത്തിടെ എത്തിയിട്ടുള്ള പുതുതലമുറ പോളോ, നിവോസ് എസ്.യു.വി, ടി-ക്രോസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കിയിട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ടൈഗൂണ്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മോഡലുകള്‍ ഒരുക്കിയിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമിന് സമാനമാണ് ഈ പ്ലാറ്റ്‌ഫോമെന്നാണ് വിലയിരുത്തലുകള്‍. 

കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്ക് എത്തുന്ന വാഹനമായതിനാല്‍ തന്നെ നാല് മീറ്ററില്‍ താഴെയാണ് ഈ വാഹനത്തിന്റെ നീളം. 2.5 മീറ്റര്‍ നീളമുള്ള വീല്‍ബേസും ഫോക്‌സ്‌വാഗണ്‍ എ.ഒ. എസ്.യു.വിയില്‍ പ്രതീക്ഷിക്കാം. കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്ക് സ്‌കോഡ കൈലാഖ് എന്ന മോഡല്‍ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫോക്‌സ്‌വാഗണും ഈ ശ്രേണിയിലേക്ക് വാഹനം എത്തിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ഈ വാഹനം എത്തുന്നത് സംബന്ധിച്ച സൂചന നല്‍കിയിട്ടില്ല.

ഡിസൈനില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മറ്റ് എസ്.യു.വികള്‍ക്ക് സമാനമായിരിക്കും പുതിയ കോംപാക്ട് എസ്.യു.വിയുമെന്നാണ് ടീസര്‍ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. താരതമ്യേന നേര്‍ത്ത ഗ്രില്ല്, ഫോക്‌സ്‌വാഗണ്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ക്രോമിയം സ്ട്രിപ്പില്‍ കണക്ട് ചെയ്തിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള വലിപ്പമുള്ള ബമ്പര്‍, ബ്ലാക്ക് ഇന്‍സേര്‍ട്ട് നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ് ആവരണം എന്നിവയാണ് ടീസറില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ സൂചന.

Source