ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നത് പോലെ തന്നെ ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ഹൈബ്രിഡ് മോഡലുകള്‍ എത്തിക്കുക എന്നത്. ഹോണ്ട കാര്‍സ്, ടൊയോട്ട തുടങ്ങിയ കമ്പനികളിലൂടെ ആരംഭിച്ച ഹൈബ്രിഡ് യാത്രയില്‍ പങ്കാളികളാകുകയാണ് രാജ്യത്തെ മറ്റ് വാഹന നിര്‍മാതാക്കളും. ഇന്ത്യന്‍ വിപണിയിലേക്ക് ഹൈബ്രിഡ് വാഹനങ്ങളുടെ ഒരു നിര കൂടി എത്തിക്കാനുള്ള നീക്കത്തിലാണ് ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണും ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയും.
സ്‌ട്രോങ് ഹൈബ്രിഡ് സംവിധനത്തിലുള്ള മിഡ് സൈസ് എസ്‌യുവിയും സെഡാന്‍ മോഡലും പുറത്തിറക്കാനാണ് ഫോക്‌സ്‌വാഗണും സ്‌കോഡയും തയ്യാറെടുക്കുന്നത്. 2028-ഓടെ ഇരുകമ്പനികളുടെയും ഹൈബ്രിഡ് മോഡലുകള്‍ പുറത്തിറങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗണിന്റെ സിഎംപി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കി പ്രാദേശികമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിലായിരിക്കും ഹൈബ്രിഡ് മോഡലുകള്‍ ഒരുങ്ങുകയെന്നാണ് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഐഎംപി21 എന്ന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇരുകമ്പനികളുടെയും ഹൈബ്രിഡ് മോഡലുകള്‍ നിര്‍മിക്കുക. സിഎംപിയില്‍ (ചൈന മെയിന്‍ പ്ലാറ്റ്‌ഫോം) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ പ്രാദേശികമായി വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഐഎംപി (ഇന്ത്യ മെയിന്‍ പ്ലാറ്റ്‌ഫോം). ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഫോക്‌സ്‌വാഗണിന്റെ സിഎംപി ആര്‍ക്കിടെക്ചര്‍ ഐസി എന്‍ജിന്‍, സ്‌ട്രോങ് ഹൈബ്രിഡ്, ഇലക്ട്രിക് പവര്‍ട്രെയിന്‍ എന്നിവയെയെല്ലാം ഒരുപോലെ സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ബദല്‍ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് പിന്തുണയേകുന്ന നീക്കമാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഹൈബ്രിഡ് പദ്ധതി. ഇതിനൊപ്പം നിര്‍മാതാക്കള്‍ ആവിഷ്‌കരിച്ചിട്ടുള്ള വൈദ്യുതീകരണ പദ്ധതിയുടെ ഭാഗം കൂടിയാണ്. സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. വിപണിയുടെ സാധ്യതയും നയപരമായ പിന്തുണയും ലഭിക്കുകയാണെങ്കില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രാദേശികമായി വികസിപ്പിക്കാനാണ് കമ്പനിയുടെ ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി ശ്രേണിയിലാണ് ഇപ്പോള്‍ കടുത്ത മത്സരം നടക്കുന്നത്. ടൊയോട്ട, മാരുതി സുസുക്കി എന്നീ കമ്പനികള്‍ ഇതിനോടകം തന്നെ ഓരോ സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകള്‍ എത്തിച്ചിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റയുടെ ഹൈബ്രിഡ് മോഡല്‍ അടുത്ത വര്‍ഷവും ഇതിനുപിന്നാലെ സെല്‍റ്റോസിന്റെ ഹൈബ്രിഡ് മോഡലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനങ്ങളുമായി മത്സരിക്കാനാണ് ഫോക്‌സ്‌വാഗണും സ്‌കോഡയും തയ്യാറെടുക്കുന്നത്.
Content Highlights: Volkswagen and Skoda plan to launch hybrid SUVs and sedans in India by 2028
Published: 29 Jun 2025, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented