ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ഴ്‌സ് ഡീലര്‍ഷിപ്പുകള്‍ക്കായി കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു.  ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന ഡീലര്‍ഷിപ്പുകളിലെ ജീവനക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.  

To advertise here,

ഡീലര്‍ പങ്കാളികളുടെ വ്യക്തിഗത ഡീലര്‍ ഓവര്‍ഹെഡ്ഡുകളെ അടിസ്ഥാനമാക്കി ഏകദേശം 38 മുതല്‍ 75 ദിവസം വരെ പരിരക്ഷ, ഈ അപകടകരമായ സമയങ്ങളില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന പണമൊഴുക്കിന് പിന്തുണ നല്‍കുക എന്നിവയാണ് ഈ പാക്കേജിലൂടെ പ്രധാനമായി ഉറപ്പുവരുത്തുക.

കോവിഡ് പാക്കേജ് ഏതെങ്കിലും ഡീലര്‍ ക്ലെയിമുകള്‍ ഉടനടി തീര്‍പ്പാക്കുന്നത് മുതല്‍ ഡീലര്‍ സ്റ്റോക്കിലെ വാഹനങ്ങള്‍ക്കുള്ള ഇന്‍വെന്ററി പലിശ സബ്‌സിഡി, സ്‌പെയര്‍ പാര്‍ട്‌സ് പേമെന്റ് മാറ്റിവയ്ക്കല്‍, മറ്റ് പിന്തുണകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, അഭൂതപൂര്‍വമായ ഈ സാഹചര്യത്തില്‍ ഇന്‍വെന്ററി ഫണ്ടിങ് പലിശ ഒറ്റത്തവണ കുറയ്ക്കുന്നതിനായി കമ്പനി അതിന്റെ ധനകാര്യ പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ മഹാമാരിയില്‍ ടൊയോട്ടയുടെ പങ്കാളികളുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നത്. കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ അടച്ചിടല്‍ ഡീലര്‍ഷിപ്പുകളെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ഡീലര്‍ഷിപ്പ് പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

Content Highlights: Toyota Kirloskar Announce Covid Package For Their Dealerships