
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് പുറത്തിറക്കിയിട്ടുള്ള പ്രീമിയം എസ്.യു.വി. വാഹനമായ എ.എം.ജി. ജി63-യുടെ പ്രത്യേക പതിപ്പ് ഇന്ത്യന്‍ വിപണിയിലുമെത്തും. ഗ്രാന്റ് എഡിഷന് എന്ന പേരില്‍ എത്തുന്ന ഈ ജി-വാഗണിന് നാല് കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ആഗോളതലത്തില്‍ തന്നെ എത്തുന്ന 1000 യൂണിറ്റില്‍ 25 എണ്ണമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്കായി എ.എം.ജി.ജി63-യുടെ 25 യൂണിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും 2024-ന്റെ ആദ്യപാദത്തിലായിരിക്കും ഇവ വിപണിയില്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനത്തിന്റെ സ്വന്തമാക്കാന്‍ മെഴ്സിഡീസ് മെയ്ബ, എസ്-ക്ലാസ്, എ.എം.ജി. എന്നീ വാഹനങ്ങളുടെ നിലിവിലെ ഉടമകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ആവോളം സവിശേഷതകള്‍ വരുത്തിയാണ് ഈ ജി വാഗണിന്റെ പ്രത്യേക പതിപ്പ് നിരത്തുകളില്‍ എത്തുന്നത്.
നൈറ്റ് ബ്ലാക്ക് നിറത്തിനൊപ്പം ഗോള്‍ഡന്‍ ഫിനീഷിങ്ങിലുള്ള ഗ്രാഫിക്സുകളും നല്‍കിയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. സ്വര്‍ണ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള 22 ഇഞ്ച് സെന്റര്‍-ലോക്ക് ഫോര്‍ജ്ഡ് എ.എം.ജി. വീലുകളാണ് മറ്റൊരു സവിശേഷത. വാഹനത്തിലെ ബമ്പറുകള്‍, സ്കിഡ് പ്ലേറ്റ്, സ്പെയര്‍ വീല്‍ റിങ്ങ് എന്നിവയിലെല്ലാം സ്വര്‍ണ നിറത്തിലുള്ള അലങ്കാരങ്ങള്‍ നല്‍കിയാണ് ഗ്രാന്റ് എഡിഷന് ഒരുക്കിയിരിക്കുന്നത്.
പൂര്‍ണമായും കറിപ്പ് അലങ്കരിക്കുന്ന അകത്തളമാണ് എ.എം.ജി. ജി 63 ഗ്രാന്റ് എഡിഷനില്‍ ഒരുക്കിയിരിക്കുന്നത്. അകത്തളത്തിലെ ഭൂരിഭാഗം ഏരിയയും നാപ്പ ലെതറില്‍ പൊതുഞ്ഞാണ് തീര്‍ത്തിരിക്കുന്നത്. സീറ്റിലെ സ്റ്റിച്ചിങ്ങുകള്‍ സ്വര്‍ണ നിറത്തിലുള്ള നൂലിലാണ്. മറ്റ് പല സ്ഥലങ്ങളിലും ഈ നിറത്തിലെ അലങ്കാരങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. വാഹനം സ്പെഷ്യല്‍ എഡിഷനാണെന്ന് തെളിയിക്കുന്നതിനായി പാസഞ്ചര്‍ ഗ്രാബ് ഹാന്‍ഡിലില്‍ ഗ്രാന്റ് എഡിഷന് എന്ന ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
മെക്കാനിക്കലായി മാറ്റങ്ങള്‍ക്ക് മുതിരാതെയാണ് ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളതെന്നാണ് വിവരം. പെര്‍ഫോമെന്‍സ് ശ്രേണിയില്‍ വരുന്ന വാഹനമായതിനാല്‍ തന്നെ ആഡംബരത്തിന് പുറമെ, കരുത്തും ഈ വാഹനത്തിന്റെ മുഖമുദ്രയാണ്. 4.0 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ജി-63യുടെ ഹൃദയം. ഇത് 585 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമേകും. വെറും 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും ഈ കരുത്തന് കഴിയും.
Content Highlights: The Mercedes-AMG G 63 Grand Edition announced, 25 units for India
Published: 28 Sept 2023, 10:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented