ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ത്രീ സീരീസ് ഗ്രാന്‍ ടൂറിസ്‌മോ ഷാഡോ എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍ എന്‍ജിനില്‍ മാത്രമെത്തുന്ന ഷാഡോ എഡിഷന് 42.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ ഷോറും വില. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ പ്രദേശികമായി നിര്‍മിച്ചാണ് ഈ വാഹനം നിരത്തുകളിലെത്തുന്നത്. 

To advertise here,

ബിഎംഡബ്ല്യു ത്രീ സീരീസ് റെഗുലര്‍ മോഡലിനെ കൂടുതല്‍ സ്‌റ്റൈലിഷാക്കിയാണ് ഷാഡോ എഡിഷന്‍ എത്തിയിട്ടുള്ളത്. ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള കിഡ്‌നി ഷേപ്പ് ഗ്രില്ല്, എല്‍ഇഡിയില്‍ ഒരുങ്ങിയിരിക്കുന്ന ഹെഡ്‌ലൈറ്റും ടെയ്ല്‍ലാമ്പും ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള 18 ഇഞ്ച് സ്റ്റാര്‍ സ്‌പോക്ക് അലോയി വീലുകള്‍, ബ്ലാക്ക് എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് ഷാഡോ എഡിഷനെ ആകര്‍ഷകമാക്കുന്നത്.

അകത്തളത്തില്‍ റെഗുലര്‍ ത്രീ സീരീസിലെ ഫീച്ചറുകള്‍ക്കൊപ്പം 8.8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അലുമിനിയം ഡോര്‍ സില്‍ പ്ലേറ്റുകളും എം സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റിയറിങ്ങ് വീലും ആംബിയന്റ് ലൈറ്റുകളും ക്രോം ആവരണമുള്ള എസി വെന്റുകളും നല്‍കിയാണ് ഗ്രാന്‍ ടൂറിസ്‌മോ ഷാഡോ എഡിഷന്‍ എത്തിയിരിക്കുന്നത്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്ങ് ആക്‌സസറിയായും നല്‍കുന്നുണ്ട്.

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍ ഷാഡോ എഡിഷന്‍ ഏറെ മുന്നിലാണ്. ആറ് എയര്‍ബാഗ്, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ്ങ് ബ്രേക്ക്, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, റിയര്‍ ക്യാമറ, റണ്‍ഫ്ലാറ്റ് ടയേഴ്‌സ് വിത്ത് റീ ഇന്‍ഫോഴ്‌സ്ഡ് സൈഡ് വാള്‍സ് തുടങ്ങിയവയാണ് സുരക്ഷ കാര്യക്ഷമമാക്കുന്നത്. 

2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ ചാര്‍ഡ്ജ് പെട്രോള്‍ എന്‍ജിനാണ് ഗ്രാന്‍ ടൂറിസ്‌മോ ഷാഡോ എഡിഷന് കരുത്തേകുന്നത്. ഇത് 252 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും.

Content Highlights: The BMW 3 Series Gran Turismo ‘Shadow Edition’ launched in India