കൂളന്റ് പമ്പിലെ തകരാർ കാരണം ബി.എം.ഡബ്ല്യൂ ചൈനയിൽ ഏഴ് ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കുന്നു. പ്രാദേശികമായി നിർമിച്ച 499371 കാറുകളും ഇറക്കുമതി ചെയ്ത 188371 കാറുകളും 2025 മാർച്ച് ഒന്നുമുതൽ കമ്പനി തിരികെ വിളിക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ചില കാറുകളിൽ ഘടിപ്പിച്ച കൂളന്റ് പമ്പ് പ്ലഗ്ഗുകൾ തുരുമ്പെടുത്ത് നശിക്കാനും ഇത് ഷോർട്ട് സർക്യൂട്ടിലേക്കും തീപ്പിടിത്തത്തിലേക്കും നയിക്കുമെന്നുമാണ് പറയുന്നത്. പ്രാദേശികമായി നിർമിച്ച 3സീരീസ്, 5സീരിസ് എന്നിവയും ഇറക്കുമതി ചെയ്ത എക്സ് സീരീസ് മോഡലുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്.
ഓഗസ്റ്റിലാണ് കാറുകളിലെ തകരാർ കമ്പനി കണ്ടെത്തിയതെന്നും തുടർന്ന് ചൈനയിലെ ഉത്തരവാദിത്തപ്പെട്ടവരെ ഇക്കാര്യം അറിയിച്ചെന്നും കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. തകരാർ പരിഹരിക്കാൻ മൂന്നുമണിക്കൂറോളം സമയം വേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം, കാറുകൾ തിരികെ വിളിക്കാൻ എന്തുകൊണ്ടാണ് മാർച്ചുവരെ കാത്തിരിക്കുന്നത് എന്ന് വ്യക്തമാക്കിയില്ല.
കമ്പനിയുടെ വിൽപനയിൽ ചൈനീസ് വിപണിയിൽ ഗണ്യമായ ഇടിവ് സംഭവിച്ചതിനുശേഷമാണ് കാറുകൾ ജർമൻ വാഹനനിർമാതാക്കൾ തിരികെ വിളിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ബിഎംഡബ്ല്യൂ, മിനി ബ്രാൻഡുകളുടെ കയറ്റുമതിയിൽ 30 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ബ്രേക്കിങ് സംവിധാനത്തിലെ തകരാർ മൂലം ആഗോളതലത്തിൽ 1.5 ദശലക്ഷം കാറുകൾ സെപ്റ്റംബറിൽ കമ്പനി തിരികെ വിളിച്ചിരുന്നു.
Content Highlights: bmw recalls almost 700000 lakh cars in china
Published: 19 Oct 2024, 06:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented