കുറഞ്ഞ വിലയിലുള്ള ടെസ്‌ലയുടെ ഒരു മോഡല്‍ എത്തിക്കുമെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം തന്നെ ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

ടെസ്‌ല മോഡല്‍ 3 സെഡാന്‍ | Photo: Tesla
ഇലക്ട്രിക് കാറുകള്‍ക്ക് അമേരിക്ക നല്‍കുന്ന സബ്‌സിഡികള്‍ ലഭിക്കുന്നതിനായി വാഹനങ്ങളുടെ വില കുറച്ച് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല. കമ്പനിയുടെ ടോപ്പ് സെല്ലിങ് മോഡലുകളുടെ അടിസ്ഥാന വേരിയന്റുകളുടെ വിലയാണ് 40,000 ഡോളറില്‍ (35.51 ലക്ഷം രൂപ) താഴെയായി കുറച്ചിരിക്കുന്നത്. വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്തികൊണ്ടുള്ള അറിയിപ്പ് ടെസ്‌ല തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഉയര്‍ന്ന വില്‍പ്പനയുള്ള ടെസ്‌ല മോഡലുകളായ മോഡല്‍ 3 സെഡാന്‍, മോഡല്‍ വൈ എസ്‌യുവി എന്നിവയുടെ അടിസ്ഥാന പതിപ്പുകള്‍ക്ക് യഥാക്രമം 36,990 ഡോളറും (32.84 ലക്ഷം രൂപ) 39,990 ഡോളറും (35.50 ലക്ഷം രൂപ) ആണ് എക്‌സ്‌ഷോറൂം വില. അതായത് ഉയര്‍ന്ന പതിപ്പുകളെക്കാള്‍ 11 മുതല്‍ 13 ശതമാനം വില കുറവാണ് അടിസ്ഥാന മോഡലുകള്‍ക്ക്. മോഡല്‍ വൈയുടെ ഉയര്‍ന്ന വേരിയന്റിന് 57,490 ഡോളറാണ് വില. 56,630 ഡോളറാണ് മോഡല്‍ 3-യുടെ ഉയര്‍ന്ന പതിപ്പിന്റെ വില.
വാഹനത്തിന്റെ റേഞ്ച്, ഫീച്ചറുകള്‍ എന്നിവ വെട്ടിച്ചുരുക്കിയാണ് അടിസ്ഥാന മോഡലുകളുടെ വില കുറച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലിനെക്കാള്‍ റേഞ്ച് കുറവാണെങ്കിലും എത്ര കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നത് സംബന്ധിച്ച വിവരം ടെസ്‌ല വെളിപ്പെടുത്തിയിട്ടില്ല. ആംബിയന്റ് ലൈറ്റിങ്ങുകള്‍, രണ്ടാം നിരയിലെ യാത്രക്കാര്‍ക്കായി നല്‍കിയിരുന്ന എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍ എന്നിവയും ഈ അടിസ്ഥാന മോഡലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുറഞ്ഞ വിലയിലുള്ള ടെസ്‌ലയുടെ ഒരു മോഡല്‍ എത്തിക്കുമെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം തന്നെ ഉപയോക്താക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. 25,000 ഡോളറില്‍ താഴെ വില വരുന്ന വാഹനം ഒരുക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാല്‍, ഇലോണ്‍ മസ്‌ക് ഈ നീക്കത്തെ എതിര്‍ത്തത് ചില നിക്ഷേപകരെയും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും അസ്വസ്ഥരാക്കിയിരുന്നു. കുറഞ്ഞ കാര്‍ എന്ന പദ്ധതിക്ക് പകരം സെല്‍ഫ് ഡ്രൈവിങ് സാങ്കേതികവിദ്യക്കാണ് മസ്‌ക് പ്രാധാന്യം നല്‍കിയത്.
കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് കാറിന്റെ നിര്‍മാണം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ടെസ്‌ല ആരംഭിച്ചിരുന്നു. എന്നാല്‍, 7500 ഡോളറിന് താഴെയുള്ള ഫെഡറല്‍ ടാക്‌സ് ക്രെഡിറ്റുകള്‍ നിര്‍ത്തലാക്കിയതിന് ശേഷം മാത്രം ഈ പദ്ധതി തുടര്‍ന്നാല്‍ മതിയെന്ന് പിന്നീട് ടെസ്‌ല തീരുമാനിക്കുകയായിരുന്നുവെന്നാണ് ടെസ്‌ല എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചത്.
Content Highlights: Tesla lowers prices of Model 3 & Y base variants to under $40,000 to qualify for US electric vehicle subsidies. Significant price cuts on top-selling models.
Published: 08 Oct 2025, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented