ന്ത്യന്‍ വാഹന വിപണിക്ക് കരുത്തന്‍ വാഹനങ്ങള്‍ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. സമീപകാലത്ത് എത്തിയ വാഹനങ്ങള്‍ എല്ലാം തന്നെ ഇതിന് ഉദാഹരണങ്ങളാണ്. ഏറ്റവുമൊടുവില്‍ എത്തിയ ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകള്‍ പോലും കരുത്തും ഫീച്ചറും കൊണ്ട് വാഹനപ്രേമികളുടെ കൈയടി നേടിയ മോഡലുകളാണ്. സഫാരിയുടെയും ഹാരിയറിന്റെ ഈ വരവില്‍ ഒരു പെട്രോള്‍ എന്‍ജിന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. 

To advertise here,

എന്നാല്‍, ഈ വരവില്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയില്ലെങ്കിലും വൈകാതെ തന്നെ ഈ മോഡലുകളുടെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് എത്തുമെന്നാണ് പുതിയ സൂചനകള്‍. 1.2 ലിറ്റര്‍, 1.5 ലിറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളാണ് ടാറ്റ മോട്ടോഴ്‌സിനുള്ളത്. ഇതില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളായിരിക്കും സഫാരി, ഹാരിയര്‍ മോഡലുകളില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഈ രണ്ട് മോഡലുകളും പെട്രോള്‍ എന്‍ജിനുമായി നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പെട്രോള്‍ എന്‍ജിന് പുറമെ, ഈ വാഹനങ്ങളുടെ ഇലക്ട്രിക് മോഡലും ടാറ്റയുടെ പരിഗണനയിലുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ സിയറ, ഹാരിയര്‍ തുടങ്ങിയ മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. ഇതിനൊപ്പ് സഫാരിയും ഇലക്ട്രിക്കായി എത്തുമെന്നാണ് സൂചന. ഇതില്‍ ഐതിഹാസിക മോഡലായ സിയേറയുടെ ഐസ് എന്‍ജിന്‍ മോഡലും പരിഗണിക്കുന്നുണ്ട്. എന്നാല്‍, 2025-ന് ശേഷം മാത്രമായിരിക്കും ഈ മോഡല്‍ വിപണിയില്‍ എത്തിക്കൂവെന്നാണ് വിലയിരുത്തല്‍.

ടാറ്റ വികസിപ്പിച്ചെടുത്തിട്ടുള്ള രണ്ട് പെട്രോള്‍ എന്‍ജിനുകളും ബി.എസ്.6 രണ്ടാംഘട്ടം മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്. ഇതിനൊപ്പം എഥനോള്‍ ചേര്‍ന്ന പെട്രോള്‍ (ഇ20) ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലുള്ള സാങ്കേതിക സംവിധാനവും ഈ എന്‍ജിനില്‍ നല്‍കിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ് 2024-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്ന കര്‍വ് കൂപ്പെ എസ്.യു.വിയുടെ പെട്രോള്‍ മോഡലില്‍ 1.2 ലിറ്റര്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത് എന്നാണ് മുന്‍ റിപ്പോര്‍ട്ടുകള്‍. 

പുതിയ ടി.ജി.ഡി.ഐ. പെട്രോള്‍ എന്‍ജിനുകളാണ് ടാറ്റയുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. കരുത്തുറ്റ അലുമിനിയത്തിലാണ് ഈ എന്‍ജിന്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് മികച്ച പ്രകടനവും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് ഈ എന്‍ജിന്‍ പ്രധാന സവിശേഷത. ഡ്യുവല്‍ ക്യാം ഫേസിങ്ങ്, വേരിബിള്‍ ഓയില്‍ പമ്പ്, സിലിണ്ടര്‍ ഹെഡിലെ ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്റ്റ് മാനിഫോള്‍ഡ് തുടങ്ങിയ ഘടകങ്ങളാണ് ഈ വാഹനത്തിന് മെച്ചപ്പെട്ട പ്രകടനം ഉറപ്പാക്കുന്നത്. 

വാട്ടര്‍ കൂള്‍ഡ് വേരിബിള്‍ ജ്യോമെട്രി ടര്‍ബോചാര്‍ജര്‍ സംവിധാനത്തില്‍ ഈ ടി.ജി.ഡി.ഐ. എന്‍ജിന്‍ താഴ്ന്ന റേവ് റേഞ്ചില്‍ പോലും ഉയര്‍ന്ന ടോര്‍ക്ക് പ്രധാനം ചെയ്യുന്നുണ്ട്. ഇത് ഉയര്‍ന്ന ആക്‌സിലറേഷന്‍ ഉറപ്പാക്കും. ടാറ്റ സഫാരിയില്‍ ഉള്‍പ്പെടെ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 170 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതായിരിക്കും. പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഒരുക്കുമെന്നാണ് വിലയിരുത്തലുകള്‍.