
ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡ ആഗോള നിരത്തുകളില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ ഏറ്റവും മികച്ച മോഡലാണ് എം.കെ.3 സൂപ്പര്‍ബ്. സ്ലീപ്പര്‍ എഡിഷന്‍ എന്ന പേരില്‍ ഈ വാഹനത്തിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്് സ്‌കോഡ. ഉയര്‍ന്ന കരുത്തുനൊപ്പം ഫീച്ചര്‍ സമ്പന്നമായി എത്തിയിട്ടുള്ള ഈ വാഹനം പക്ഷെ എം,കെ.3 സീരീസിന്റെ ആഘോഷത്തിനായി എത്തിച്ചതാണെന്നും, പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌കോഡ സൂപ്പര്‍ബിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായ എല്‍ ആന്‍ഡ് കെ വേരിയന്റ് 4x4 മോഡലിന് സമാനമായ രൂപഭാവത്തില്‍ തന്നെയാണ് സ്ലീപ്പര്‍ എഡിഷനും ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം, പെര്‍ഫോമെന്‍സിലും ഫീച്ചറുകളുടെ കാര്യത്തിലുമാണ് സ്ലീപ്പര്‍ എഡിഷന്‍ റെഗുലര്‍ മോഡലില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത്.
സൂപ്പര്‍ബിന്റെ മറ്റ് മോഡലില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ഡ്ജ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഉയര്‍ന്ന കരുത്താണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 470 ബി.എച്ച്.പി. പവറും 661 എന്‍.എം.ടോര്‍ക്കുമാണ് സ്ലീപ്പര്‍ എഡിഷന്‍ മോഡല്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഈ വാഹനത്തിന്റെ റെഗുലര്‍ മോഡല്‍ 270 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
വാഹനത്തിന്റെ പെര്‍ഫോമെന്‍സ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സസ്‌പെന്‍ഷന്‍ സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കെ.ഡബ്ല്യു. കോയില്‍ഓവര്‍ സസ്‌പെന്‍ഷനാണ് സ്ലീപ്പര്‍ എഡിഷനില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഈ മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സില്‍ 50 എം.എം. കുറവുണ്ടായിട്ടുണ്ട്. സുകക്ഷ ഉറപ്പാക്കുന്നിതിനായി ഈ വാഹനത്തിന്റെ മുന്നില്‍ എ.പി. റേസിങ്ങ് ഡിസ്‌ക് ബ്രേക്കും റെഡ് സിക്‌സ് പോട്ട് കാലിപ്പറുമാണ് നല്‍കിയിരിക്കുന്നത്.
സ്‌കോഡ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഡിസൈന്‍ ശൈലികളോടെയാണ് സ്ലീപ്പര്‍ എഡിഷനും ഒരുക്കിയിരിക്കുന്നത്. റോയര്‍ ഗ്രീന്‍ മെറ്റാലിക് നിറമാണ് വാഹനത്തിന് അഴകേകുന്നത്. ഇന്റീരിയറിന് കൂടുതല്‍ പ്രീമിയം ഭാവം നല്‍കുന്നതിനായി കോഗ്‌നാക് ലെതര്‍ അപ്‌ഹോള്‍സ്ട്രിയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ ടെക്‌നോളജി, ടൂ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങിയവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.
Content Highlights: Skoda Superb Sleeper Edition Unveiled, More powerful than regular model
Published: 26 Aug 2024, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented