
ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയുടെ മോഡലുകളെല്ലാം വാഹനപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഡിസൈനിലെ പുതുമ അകത്തളത്തിലൊരുക്കുന്ന സൗകര്യങ്ങള്‍ തുടങ്ങി സ്‌കോഡയുടെ വാഹനങ്ങളെ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ ജനഹൃദയം കീഴടക്കിയ സ്‌കോഡയുടെ ഹാച്ച്ബാക്ക് മോഡലായ സൂപ്പര്‍ബിന്റെ മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചു.
സ്‌പോര്‍ട്ട്‌ലൈന്‍, ലോറില്‍ ആന്‍ഡ് ക്ലെമന്‍ എന്നീ രണ്ട് വേരിയന്റില്‍ മാത്രമെത്തിയിട്ടുള്ള സ്‌കോഡയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ സൂപ്പര്‍ബിന്റെ മുഖം മിനുക്കിയ പതിപ്പിന് 29.99 ലക്ഷം രൂപ മുതല്‍ 32.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അവതരണത്തിന് മുമ്പുതന്നെ സൂപ്പര്‍ബിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. 50,000 രൂപ അഡ്വാന്‍സ് ഇടാക്കിയാണ് ബുക്കിങ്ങ്.
വിദേശനിരത്തുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെ മുഖം മിനുക്കിയെത്തിയെങ്കിലും ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് സൂപ്പര്‍ബ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. മാറ്റങ്ങള്‍ വരുത്തിയ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ബമ്പര്‍, എല്‍ഇഡി ഫോഗ് ലാമ്പ്, പുതിയ ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് ഈ വാഹനത്തിന്റെ പുറംമോടിയിലെ മാറ്റങ്ങള്‍.
അകത്തളത്തില്‍ കാര്യമായ മാറ്റമില്ലെങ്കിലും വെര്‍ച്വല്‍ കോക്പിറ്റ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെമ്മറി സംവിധാനമുള്ള 12 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, 12 സ്പീക്കറുകളുള്ള കാന്‍ടണ്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് ഈ വാഹനത്തിന്റെ ഇന്റീരിയിറിലെ പുതുമകളെന്നാണ് റിപ്പോര്‍ട്ട്.
എബിഎസ്, ഇഎസ്‌സി, ഇബിഡി, മെക്കാനിക്കല്‍ ബ്രേക്ക് അസിസ്റ്റന്റ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ഹില്‍ ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ആന്റി സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രിക് ഡിഫറന്‍ഷ്യല്‍ ലോക്ക് തുടങ്ങി സുരക്ഷ സംവിധാനങ്ങളുടെ നീണ്ടനിരയാണ് ഇതിലുള്ളത്. ഫോക്‌സ്‌വാഗണ്‍ പസാറ്റ്, ഹോണ്ട അക്കോഡ് തുടങ്ങിയവ വാഹനങ്ങളാണ് സൂപ്പര്‍ബിന്റെ എതിരാളികള്‍.
ഒരു എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമെത്തുന്നുവെന്നതാണ് പ്രധാന പ്രത്യേകത. ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് സൂപ്പര്‍ബില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 187 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 239 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
Content Highlights: Skoda Superb Facelift Model Launched In India
Published: 27 May 2020, 01:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented