ആദ്യഘത്തില്‍ ഒക്ടാവിയ ആര്‍എസിന്റെ 100 യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്.

സ്‌കോഡ ഒക്ടാവിയ ആര്‍എസ് | Photo: Skoda India
ഇന്ത്യയിലെ നിരത്തുകള്‍ വീണ്ടും സ്‌കോഡയുടെ പെര്‍ഫോമെന്‍സ് വാഹനമായ ഒക്ടാവിയ ആര്‍എസിന്റെ ഇരമ്പല്‍ ഉയരുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒക്ടാവിയ ആര്‍എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വാഹനത്തിന്റെ പെര്‍ഫോമെന്‍സ് ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ കേട്ട് വന്‍ വില പ്രതീക്ഷിച്ച വാഹന പ്രേമികളെയും സ്‌കോഡ ഞെട്ടിച്ചിരിക്കുകയാണ്. 49.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഒക്ടാവിയ ആര്‍എസ് എത്തിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഒക്ടാവിയ ആര്‍എസിന്റെ 100 യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്. ഒക്ടോബര്‍ ആറിനാണ് ഈ വാഹനത്തിനുള്ള ബുക്കിങ് നിര്‍മാതാക്കള്‍ ആരംഭിച്ചത്. എന്നാല്‍, ഏറെ വൈകാതെ തന്നെ മുഴുവന്‍ യൂണിറ്റും വിറ്റഴിക്കുകയായിരുന്നു. ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ ആണ് സ്‌കോഡ ഒക്ടാവിയയുടെ സുപ്രധാന എതിരാളി. 50.91 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സ്‌കോഡ ഒക്ടാവിയ ആര്‍എസിന്റെ മുന്‍ മോഡലിനെക്കാള്‍ വില ഉയര്‍ത്തിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.
സ്‌കോഡയുടെ കരുത്തുറ്റ EA888 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒക്ടാവിയ ആര്‍എസില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്ന ഈ വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 6.4 സെക്കന്റ് സമയം മതിയാകും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.
കെട്ടിലും മട്ടിലും അടിമുടി പെര്‍ഫോമെന്‍സ് കാറിന്റെ ഭാവത്തിലാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് ഒരുങ്ങിയിരിക്കുന്നത്. സ്‌പോര്‍ട്ടിയായ ഡിസൈനിലുള്ള ബമ്പറുകള്‍, ആര്‍എസ് ബാഡ്ജിങ് പതിപ്പിച്ചിട്ടുള്ള ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, 19 ഇഞ്ച് വലിപ്പമുള്ള എയറോ-ഒപ്റ്റിമൈസ്ഡ് അലോയി വീലുകള്‍, ലിപ് സ്‌പോയിലര്‍, മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ആംഗുലര്‍ ഡേ ടൈം റണ്ണിങ് ലൈറ്റ്, ബൂട്ട് ലിപ് സ്പോയിലര്‍ എന്നിങ്ങനെയാണ് ഈ വാഹനത്തിലെ ഡിസൈന്‍ സവിശേഷതകള്‍.
സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഇന്റീരിയര്‍ ആംബിയന്റ് ലൈറ്റിങ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഹെഡ്-അപ്പ് ഡിസ്പ്ലേ, 13 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 11-സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 360-ഡിഗ്രി ക്യാമറ, 3-സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, മസാജ് ഫംങ്ഷനോടുകൂടിയ പവേര്‍ഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവേര്‍ഡ് ടെയില്‍ഗേറ്റ്, 10 എയര്‍ബാഗുകള്‍, അഡാസ് സ്യൂട്ട് എന്നിങ്ങനെയാണ് ഒക്ടാവിയ ആര്‍എസിലെ മറ്റ് ഫീച്ചറുകള്‍.
അഞ്ച് നിറങ്ങളിലാണ് ഒക്ടാവിയ ആര്‍എസ് നിരത്തുകളില്‍ വിപണിയില്‍ എത്തുന്നത്. കാന്‍ഡി വൈറ്റ്, മാജിക് ബ്ലാക്ക്, മാംബ ഗ്രീന്‍, റേസ് ബ്ലൂ, വെല്‍വെറ്റ് റെഡ് എന്നിവയാണവ. റേസിങ് വാഹനങ്ങളുടെ പൊതുസ്വഭാവമായ സ്‌പോര്‍ട്‌സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഏറ്റവും മികച്ച ഹാന്‍ഡിലിങ് ഉറപ്പാക്കുന്നതിനായി സസ്‌പെന്‍ഷന്‍ ഡാംപിങ്, സിസ്റ്റിയറിങ് സിസ്റ്റം, ട്രാന്‍സ്മിഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട്.
Content Highlights: The performance-oriented Skoda Octavia RS is back in India! Discover its powerful engine, sporty design, advanced features, and ex-showroom price of ₹49.99 Lakh. Bookings are open!
Published: 17 Oct 2025, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented