
ഏറ്റവും കുറഞ്ഞ വിലയില് ലഭിക്കുന്ന കോംപാക്ട് എസ്.യു.വി. ഈ ഒരു വിശേഷണം കൊണ്ട് മാത്രം ജനങ്ങളുടെ മനസില് ഇടംനേടിയ വാഹനമാണ് ജാപ്പനീസ് വാഹന നിര്മാതാക്കളായ നിസാന് ഇന്ത്യയില് എത്തിച്ച കോംപാക്ട് എസ്.യു.വി. മോഡലായ മാഗ്നൈറ്റ്. പ്രഖ്യാപനങ്ങള്ക്ക് ശേഷം നിരത്തുകളില് എത്തിയതോടെ വാഹനത്തിന്റെ സ്റ്റൈലുകൊണ്ടും ഫീച്ചറുകളുടെ സമ്പന്നത കൊണ്ടും വീണ്ടും ആരാധകരെ സൃഷ്ടിച്ച ഈ വാഹനം ഇപ്പോള് മറ്റൊരു നാഴികക്കല്ല് കൂടി താണ്ടിയിരിക്കുകയാണ്.
2020 ഡിസംബറിലാണ് നിസാന് മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി. വിപണിയില് എത്തിച്ചത്. അവതരിച്ച് ഒരു വര്ഷത്തോട് അടുക്കുമ്പോള് വില്പ്പനയില് 30,000 എന്ന വലിയ നമ്പര് മറികടന്നിരിക്കുകയാണ് ഈ വാഹനം. ഈ ആഘോഷത്തിന്റെ ഭാഗമായി നിസാന് ചെയര്പേഴ്സണ് (ആഫ്രിക്ക, മിഡില് ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ്, ഓഷ്യാനിയ മേഖല) ഗില്ലൂം കാര്ട്ടിയറാണ് ഉപഭോക്താവിന് 30,000-ാമത് നിസാന് മാഗ്നൈറ്റിന്റെ താക്കോല് കൈമാറിയത്. 72,000 ബുക്കിങ്ങുകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില് 20 ഗ്രേഡുകളായാണ് നിസാന് മാഗ്നൈറ്റ് വിപണിയില് എത്തിയിരിക്കുന്നത്. 5.49 ലക്ഷം രൂപ മുതല് 9.59 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. ലോകത്തിനായി ഇന്ത്യയില് നിര്മിക്കുന്ന വാഹനം എന്നാണ് നിസാന് ഈ വാഹനത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില് വിദേശ രാജ്യങ്ങളായ നേപ്പാള്, സൗത്ത് ആഫ്രിക്ക, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ വാഹനം കയറ്റി അയയ്ക്കുന്നത്.
നിസാന് മോട്ടോഴ്സും റെനോയും സംയുക്തമായി വികസിപ്പിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് എസ്.യു.വി. ഒരുങ്ങിയിട്ടുള്ളത്. ഈ സെഗ്മെന്റില് റെനോ എത്തിച്ചിട്ടുള്ള കൈഗറിനും ഈ പ്ലാറ്റ്ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. മസ്കുലര് ഭാവമുള്ള ഗ്രില്ല്, എല്.ഇ.ഡി ഹെഡ്ലാമ്പ്, എല്-ഷേപ്പ് എല്.ഇ.ഡി ഡി.ആര്.എല്, ഡ്യുവല് ടോണ് ബമ്പര്, പ്രൊജക്ഷന് ഫോഗ് ലാമ്പ് എന്നിവയാണ് മാഗ്നൈറ്റിന്റെ മുന്വശം സ്റ്റൈലിഷാക്കുന്നത്. അലോയി വീല് ഉള്പ്പെടെയുള്ളവ ഈ വാഹനത്തിലുണ്ട്.
കുറഞ്ഞ വിലയില് വിപണിയില് എത്തിയിട്ടുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തില് വിട്ടുവീഴ്ച വരുത്തിയിട്ടില്ല. സെഗ്മെന്റിലെ ബെസ്റ്റ് ഫീച്ചറുകളാണ് മാഗ്നൈറ്റിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്. ഇതില് ഏറ്റവുമാകര്ഷകം ഇന്സ്ട്രുമെന്റ് ക്ലെസ്റ്ററാണ്. വിവിധ മൂഡ് കളറില് നല്കിയിട്ടുള്ള ഏഴ് ഇഞ്ച് ഡിജിറ്റല് ഇതിലെ മീറ്റര്. എട്ട് ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്ഡ്, മികച്ച സീറ്റുകള് എന്നിവയും അകത്തളത്തെ ആകര്ഷകമാക്കും.
71 ബി.എച്ച്.പി പവറും 96 എന്.എം ടോര്ക്കുമേകുന്ന 1.0 ലിറ്റര് നാച്വറലി ആസ്പിരേറ്റഡ് പെട്രോള് എന്ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്.എം ടോര്ക്കുമേകുന്ന 1.0 ലിറ്റര് ടര്ബോ പെട്രോള് എന്ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില് ട്രാന്സ്മിഷന് നിര്വഹിക്കുക. ടാറ്റ നെക്സോണ്, മാരുതി വിത്താര ബ്രെസ, ഹ്യുണ്ടായി വെന്യു, റെനോ കൈഗര്, കിയ സോണറ്റ് തുടങ്ങിയ മോഡലുകളാണ് പ്രധാന എതിരാളികള്.
Content Highlights: Nissan Maganite Compact SUV Achieve 30,000 Unit Sales In One Year, Nissan Magnite
Published: 28 Nov 2021, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented