
റെനോയുടെ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ വീണ്ടും കുതിപ്പേകിയ വാഹനമാണ് ട്രൈബര്‍ എന്ന എംപിവി. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുമായെത്തിയ ഈ വാഹനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ പുതിയ കോംപാക്ട് എസ്‌യുവി എത്തിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളാ നിസാന്‍.
'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഈ വാഹനം ഈ വര്‍ഷം പകുതിയോടെ നിരത്തിലെത്തുമെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്. വരവിന് മൂന്നോടിയായി ഈ വാഹനത്തിന്റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യന്‍ നിരത്തില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന ശ്രണിയായ കോംപാക്ട് എസ്‌യുവികളില്‍ ഹ്യുണ്ടായി വെന്യൂ, മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, മഹീന്ദ്ര എക്‌സ്‌യുവി 300 തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഈ വാഹനം മത്സരിക്കുന്നത്.
98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാഹനമായിരിക്കും നിസാന്റെ ഈ കോംപാക്ട് എസ്‌യുവി. പിന്നീട് നിസാന്റെ സ്വാധീന ശക്തിയായിട്ടുള്ള വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുമെന്നാണ് സൂചന. നിസാന്റെ മറ്റൊരു എസ്‌യുവിയായ കിക്‌സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും.
നിസാന്റെ ആഗോള എസ്.യു.വി. പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് പുതിയ കോംപാക്ട് എസ്.യു.വി. രൂപകല്പന ചെയ്തിരിക്കുന്നത്. നിസാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.
നിസാന്റെ നിരന്തരമായ നവീകരണത്തിന്റെയും ജാപ്പനീസ് എന്‍ജിനീയറിങ്ങിന്റെയും സാക്ഷ്യമാണ് കോംപാക്ട് എസ്.യു.വി. വില വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
Content Highlights: Nissan Develops Compact SUV In Triber Platform
Published: 29 Jan 2020, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented