സാധാരണക്കാരന്റെ ആഡംബരം! മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആറിന് വാഹനപ്രേമികള്‍ ചാര്‍ത്തി നല്‍കിയിട്ടുള്ള വിശേഷണമാണിത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാര്‍ എന്ന നേട്ടം തുടര്‍ച്ചയായി ഈ വാഹനത്തിന് സ്വന്തമായിരുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ 25 വര്‍ഷം, 32 ലക്ഷത്തിലധികം യൂണിറ്റിന്റെ വില്‍പ്പന തുടങ്ങിയ അംഗീകാരങ്ങള്‍ക്കൊടുവില്‍ ആഗോളതലത്തില്‍ പുതിയൊരു അംഗീകാരം കൂടി ഈ വാഹനത്തെ തേടി എത്തിയിരിക്കുകയാണ്.
വാഗണ്‍ആര്‍ എന്ന ഹാച്ച്ബാക്കിന്റെ ആഗോളതലത്തിലെ വില്‍പ്പന ഒരു കോടി പിന്നിട്ടിരിക്കുകയാണെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്. 1993 സെപ്റ്റംബര്‍ മാസത്തിലാണ് വാഗണ്‍ആര്‍ എന്ന വാഹനം ആദ്യമായി പുറത്തിറക്കുന്നത്. സുസുക്കിയുടെ ജന്മനാടായ ജപ്പാനിലെ നിരത്തുകളില്‍ ആരംഭിച്ച ഈ യാത്ര ഇപ്പോള്‍ 31 വര്‍ഷവും ഒമ്പത് മാസവും പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ഇന്ത്യയില്‍ 1999 ഡിസംബറിലാണ് ആദ്യമായി വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
1999-ല്‍ ഇന്ത്യയില്‍ എത്തുന്നതിന് മുമ്പുതന്നെ ഏതാനും ഏഷ്യന്‍ വിപണികളിലും യൂറോപ്യന്‍ മാര്‍ക്കറ്റിലും സുസുക്കി, വാഗണ്‍ആര്‍ എത്തിച്ചിരുന്നു. ഹംഗറി, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിര്‍മിക്കുന്ന ഈ ഹാച്ച്ബാക്ക് ലോകത്താകമാനമുള്ള 75 രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ഈ രാജ്യങ്ങളിലെ എല്ലാം വില്‍പ്പന ചേര്‍ത്താണ് ഒരുകോടി എന്ന മാജിക് നമ്പറിലേക്ക് ഈ വാഹനത്തിന്റെ വില്‍പ്പന എത്തിയിരിക്കുന്നത്.
സെമി ബോണറ്റ്-സ്‌റ്റൈല്‍ മിനി വാഗണ്‍ എന്ന കണ്‍സെപ്റ്റിലാണ് സുസുക്കി വാഗണ്‍ആര്‍ എന്ന വാഹനം വികസിപ്പിക്കുന്നത്. ഈ ഡിസൈനും വാഹനവും ജപ്പാനിലെ ഉപയോക്താക്കള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വാഹനത്തിന്റെ ബോഡി ശൈലി കൊണ്ടുതന്നെ ഏറ്റവും മികച്ച ഡ്രൈവിങ് അനുഭവമായിരുന്നു വാഗണ്‍ആര്‍ നല്‍കിയിരുന്നത്. ചെറിയ കാറുകള്‍ക്കുള്ള എല്ലാ സ്റ്റാന്റേഡും നല്‍കിയാണ് വാഗണ്‍ആര്‍ വികസിപ്പിക്കുന്നതെന്നും സുസുക്കി പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെടുന്നു.
വാഗണ്‍ആറിന്റെ ഏറ്റവും മികച്ച മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യയും. വാഗണ്‍ആറിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തി, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ കെ-സീരീസ് എന്നീ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 65.7 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് എത്തുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 88.5 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത് ഇതില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ നല്‍കുന്നുണ്ട്.
Content Highlights: The iconic Maruti Suzuki WagonR hatchback celebrates a global sales milestone of 10 million units
Published: 07 Aug 2025, 07:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented