സാധാരണക്കാരുടെ വാഹനം, ഇതുവരെ വിറ്റത് 32 ലക്ഷം കാറുകൾ; 25ന്റെ നിറവിൽ വാഗണ്‍ ആര്‍
പാവങ്ങളുടെ ബെന്‍സെന്ന വിളിപ്പേരുള്ള, കുഞ്ഞൻ, സുന്ദരന്‍ കാർ, വാഗണ്‍ ആര്‍ ഇന്ന് 25-ാം പിറന്നാള്‍. 1999 ഡിസംബര്‍ 18-നാണ് ജനപ്രിയ മോഡലായ വാഗണ്‍ ആര്‍ പുറത്തിറങ്ങുന്നത്. ഇതുവരെ ഏകദേശം 32 ലക്ഷം വാഗണ്‍ ആർ കാറുകൾ വില്‍പ്പന നടത്തിയെന്നാണ് കണക്ക്. ഇതിന് പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്ക് വലിയ രീതിയില്‍ കയറ്റി അയച്ചിട്ടുമുണ്ട്.
ബോക്‌സി ഡിസൈൻ കാരണം ആദ്യകാലത്ത് സമ്മിശ്ര പ്രതികരണമായിരുന്നു വാഗണ്‍ ആറിന് ലഭിച്ചത്. അതുകൊണ്ട് തന്നെ അഞ്ച് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് ഒമ്പത് വര്‍ഷത്തോളമെടുത്തു. എന്നാൽ, പിന്നീട് ചിത്രം മാറി. ഒരു കുഞ്ഞു ഫാമിലിക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന ഇന്‍റീരിയറും പുതുമയാർന്ന മറ്റ് ഫീച്ചേഴ്സും വാഗൺ ആറിന് വലിയ സ്വീകാര്യത നേടികൊടുത്തു. ബഡ്ജറ്റ് ഫ്രണ്ട്‌ലി കാര്‍ എന്ന സവിശേഷത, സാധാരണക്കാരുടെ വാഹനമെന്ന പേര് വാഗണ്‍ ആറിന് പെട്ടെന്ന് നേടിക്കൊടുത്തു.
2008 മുതല്‍ 2010 വരെയുള്ള രണ്ട് വര്‍ഷത്തില്‍ അഞ്ചുലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ച് ആകെ വില്‍പ്പന 10 ലക്ഷത്തിലെത്തിച്ചു. 15 ലക്ഷം എന്ന നമ്പറിലേക്ക് എത്താന്‍ പിന്നെ അഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നു. 2015-ല്‍ ആയിരുന്നു ഇത്. 2017 ആയതോടെ വില്‍പ്പന 20 ലക്ഷത്തില്‍ എത്തി. 2021-ഓടെ 25 ലക്ഷം വാഗണ്‍ആര്‍ വിപണിയില്‍ എത്തിച്ച മാരുതി പിന്നീടുള്ള രണ്ട് വര്‍ഷത്തില്‍ 30 ലക്ഷം എന്ന വലിയ നേട്ടത്തിലെത്തിച്ചേർന്നു. ഇപ്പോൾ വിൽപന 32 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഈ 25 വര്‍ഷത്തിനിടെ കാലത്തിനനുസരിച്ച മാറ്റങ്ങളും കാറിനുണ്ടായി.
ഈ വാഹനത്തോട് മാരുതിയുടെ ഉപയോക്താക്കൾക്കുള്ള വിശ്വാസം മൂലം രണ്ട് വര്‍ഷങ്ങളിൽ മാരുതിയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനമായി വാഗണ്‍ആറിനെ മാറ്റിയിരുന്നു. വാഗണ്‍ആറിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
Inshort: Celebrating 25 years of Maruti Wagon R, India`s beloved budget-friendly car. Learn about its journey, sales milestones, and enduring popularity.
Content Highlights: Maruti Wagon R: 25 Years of Success
Published: 18 Dec 2024, 10:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented