ക്രെറ്റയുടെ വില്‍പ്പനയില്‍ 58 ശതമാനം പെട്രോള്‍ എന്‍ജിന്‍ പതിപ്പും 40 ശതമാനം ഡീസല്‍ എന്‍ജിന്‍ മോഡലുകളുടെയും സംഭാവനയാണ്.

മാരുതി സുസുക്കി വിക്ടോറിസ് | Photo: Maruti Suzuki
മാരുതി സുസുക്കിയുടെ വാഹന നിരയിലെ ഏറ്റവും പുതിയ വാഹനമാണ് വിക്ടോറിസ്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി എന്നീ വിവിധ പവര്‍ട്രെയിനുകളില്‍ എത്തുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍ 4-ന് ബുക്കിങ്ങ് ആരംഭിച്ച ഈ വാഹനം ഇതിനോടകം 30,000 ആളുകളാണ് ബുക്കുചെയ്തിരിക്കുന്നത്. അതായത് ഒരു ദിവസം ശരാശരി 500 വിക്ടോറിസ് ബുക്കിങ്ങാണ് മാരുതിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹനത്തിന്റെ ബുക്കിങ് ഉയരുന്നതിനൊപ്പം നിര്‍മാതാക്കളെ പോലും ഞെട്ടിട്ട സ്വീകാര്യത ലഭിക്കുന്നത് വിക്ടോറിന്റെ സിഎന്‍ജി പതിപ്പിനാണെന്നാണ് മാരുതി സുസുക്കി വെളിപ്പെടുത്തുന്നത്. ഇതുവരെ ലഭിച്ച ബുക്കിങ്ങില്‍ 11,000 എണ്ണം സിഎന്‍ജി മോഡലിനാണെന്നാണ് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി പാര്‍ഥോ ബാനര്‍ജി അറിയിച്ചിരിക്കുന്നത്. വിക്ടോറിസ് സ്വന്തമാക്കാന്‍ എത്തുന്നവരില്‍ 38 ശതമാനം ആളുകളും സിഎന്‍ജി പതിപ്പാണ് തിരഞ്ഞെടുക്കുന്നതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡീസല്‍ എന്‍ജിന്‍ നിര്‍ത്തിയതിന് പിന്നാലെ, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന സിഎന്‍ജി മോഡലിന്റെ വില്‍പ്പനയിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് മാരുതി സുസുക്കി പറഞ്ഞിരുന്നത്. ഇത് ശരിവെക്കുന്ന കണക്കുകളാണ് വിക്ടോറിസിന്റെ ബുക്കിങ്ങില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള മിഡ് സൈസ് എസ്‌യുവി മോഡലായ ക്രെറ്റയുടെ വില്‍പ്പനയില്‍ 58 ശതമാനം പെട്രോള്‍ എന്‍ജിന്‍ പതിപ്പും 40 ശതമാനം ഡീസല്‍ എന്‍ജിന്‍ മോഡലുകളുടെയും സംഭാവനയാണ്.
ഗ്രാന്റ് വിത്താരയുമായി മെക്കാനിക്കല്‍ ഫീച്ചര്‍ പങ്കിട്ട് എത്തിയിട്ടുള്ള വാഹനമാണ് വിക്ടോറിസ്. ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവികളില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന വാഹനമാണിത്. 28.56 കിലോമീറ്ററാണ് സ്‌ട്രോങ് ഹൈബ്രിഡ് മോഡലിന് ലഭിക്കുന്ന ഇന്ധനക്ഷമത. സിഎന്‍ജി പതിപ്പിന് ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 27.02 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡല്‍ 21.06 കിലോമീറ്ററും ഓള്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് 19.07 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഉറപ്പാക്കുന്നത്.
നാച്വറലി ആസ്പിറേറ്റഡ് പെട്രോള്‍, സ്‌ട്രോങ്ങ്-ഹൈബ്രിഡ്, സിഎന്‍ജി എന്‍ജിന്‍ ഓപ്ഷനുകളിലാണ് വിക്ടോറിസ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടു കൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 139 എന്‍എം ടോര്‍ക്കും നല്‍കും. സ്‌ട്രോങ്ങ്-ഹൈബ്രിഡ് പെട്രോള്‍ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ-സിവിടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. സിഎന്‍ജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ഭാരത് എന്‍ക്യാപ്, ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷാ റേറ്റിങ്ങില്‍ 5-സ്റ്റാര്‍ നേടിയ ഈ വാഹനം, മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 32-ല്‍ 31.66 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ല്‍ 43 പോയിന്റുമാണ് ഭാരത് എന്‍ക്യാപില്‍ കരസ്ഥമാക്കിയത്. ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. വളവുകളില്‍ വേഗത കുറയ്ക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ഹൈ-ബീം അസിസ്റ്റ് എന്നിവ ADAS സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.
Content Highlights: Discover the Maruti Suzuki Grand Vitara`s incredible success, especially its popular CNG variant. Explore features, mileage, and safety ratings. Book yours today!
Published: 04 Nov 2025, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented