49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ-വിത്താര എത്തുന്നത്.

മാരുതിയുടെ ഇലക്ട്രിക് മോഡല്‍ വരുന്നുവെന്ന വാര്‍ത്തകള്‍ക്ക് മാസങ്ങളുടെയും വര്‍ഷങ്ങളുടെയും പഴക്കമുണ്ട്. രാജ്യത്തെ വാഹന നിര്‍മാതാക്കളെല്ലാം ഒന്നിലധികം ഇലക്ട്രിക് മോഡലുകള്‍ വിപണിയില്‍ എത്തിച്ചിട്ടും ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മോഡല്‍ എത്താത്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇലക്ട്രിക്കിലേക്ക് മാറാന്‍ മാരുതിയുടെ വാഹനത്തിന്റെ വരവ് കാത്തിരുന്നവര്‍ക്ക് ഇനി ആശ്വസിക്കാം.
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ-വിത്താരയുടെ വരവിന് സമയം കുറിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഡിസംബര്‍ രണ്ടാം തീയതി ഈ വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് മാരുതി സുസുക്കി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ഇ-വിത്താരയുടെ പ്രൊഡക്ഷന്‍ മോഡല്‍ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു.
മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ ഡിസൈന്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ സവിശേഷതകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്ത്യയിലെ ഓരോ വാഹന പ്രേമികള്‍ക്കും കാണാപാഠമാണ്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ-വിത്താര എത്തുന്നത്. ഫോര്‍ വീല്‍ ഡ്രൈവ്, ടൂ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ സിംഗിള്‍, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ ഇതില്‍ കരുത്തേകും. 49 കിലോവാട്ട് ടൂ വീല്‍ ഡ്രൈവ് മോഡല്‍ 344 കിലോമീറ്റര്‍ റേഞ്ചും, 61 കിലോവാട്ട് ടൂ വീല്‍ ഡ്രൈവ് മോഡല്‍ 428 കിലോമീറ്റര്‍ റേഞ്ചും 61 കിലോവാട്ട് ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 394 കിലോമീറ്റര്‍ റേഞ്ചും നല്‍കും.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ ഇ-വിത്താരയില്‍ 144 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്താരയുടെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ സുസുക്കിയുടെ ഇ-ഓള്‍ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്‍ ആക്‌സിലിലും 65 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം എത്തുന്നത്. എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ഇന്‍ഗ്ലാസ് സുസുക്കി ലോഗോ, വേറിട്ട ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ബമ്പര്‍, പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ്, അലോയി വീലുകള്‍, ക്ലാഡിങ്, ഡോറില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന റിയര്‍ വ്യൂ മിറര്‍, വിങ് സ്‌പോയിലര്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ബ്ലാക്ക് ഫൈബറില്‍ തീര്‍ത്തിരിക്കുന്ന റിയര്‍ ബമ്പര്‍ എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ ഡിസൈന്‍.
Content Highlights: Maruti Suzuki`s highly anticipated first electric model, the e-Vitara, is finally arriving! Discover its specs, battery options, range, and expected launch date. Get ready for India`s EV revolution!
Published: 11 Nov 2025, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented