മാരുതി സുസുകി വാന്‍ ശ്രേണിയിലുള്ള വാഹനമായ 'ഈക്കോ'യുടെ ബി.എസ് 6 വേരിയന്റ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിയ്ക്ക് മുന്നോടിയായി മാരുതി സുസുകിയില്‍ നിന്നുള്ള ഒമ്പതാമത്തെ ബി.എസ് 6 വാഗ്ദാനമാണ് ഈക്കോ.

To advertise here,

കുറഞ്ഞ പരിപാലന ചെലവില്‍ മികച്ച മൈലേജ്, മികച്ച ഇന്‍ സെഗ്മെന്റ് കംഫര്‍ട്ട്, സ്‌പേസ്, പവര്‍ എന്നിവ് ഈക്കോയുടെ സവിശേഷതകളാണ്.

ഡ്രൈവര്‍ എയര്‍ബാഗ്, ഇ.ബി.ഡി.യുള്ള എ.ബി.എസ്., റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്രൈവര്‍-കോഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

16.11 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.2 ലിറ്റര്‍ പെട്രോള്‍ ബി.എസ് 6 എന്‍ജിനാണ് മാരുതി സുസുക്കി ഈക്കോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പെട്രോള്‍ വേരിയന്റിനൊപ്പം മാരുതി സുസുക്കി എസ്.സി.എന്‍.ജി. സാങ്കേതികവിദ്യയും 'ഈക്കോ' വാഗ്ദാനം ചെയ്യുന്നു.

2019-ല്‍, ഈക്കോയുടെ മൊത്തം വില്‍പ്പന ആദ്യമായി 1 ലക്ഷം യൂണിറ്റ് കടന്നു. ഇത് 2018-ലെ മൊത്തം വില്‍പ്പനയെ അപേക്ഷിച്ച് 36 ശതമാനം വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.

Content Highlights: Maruti Suzuki Eeco BS-6 Engine Model Launch Soon