ഡിസയർ എന്ന ഒരു വാഹനത്തിന്റെ നേട്ടത്തിനെക്കാൾ സെഡാൻ ശ്രേണിക്ക് ലഭിക്കുന്ന സ്വീകാര്യതയായും ഈ നേട്ടത്തെ കണക്കാക്കാം.

കാർ എന്നാൽ സെഡാൻ ആയിരുന്ന കാലം മാറി തുടങ്ങിയത് മിഡ് സൈസ്/കോംപാക്ട് എസ്‌യുവികളുടെ വരവോടെയായിരുന്നു. ടോപ്പ് സെല്ലിങ് വാഹനങ്ങളുടെ പട്ടികയിൽ സെഡാനുകളെ പിൻതള്ളി എസ്‌യുവികൾ മുന്നിൽ കയറിയതും ഇത്തരം വാഹനങ്ങളുടെ വരവോടെയാണ്. എന്നാൽ, 2025 എന്ന സെഡാനുകളുടെ തിരിച്ചുവരവിന്റെ കാലമായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷത്തെ വിൽപ്പന റിപ്പോർട്ടിൽ എസ്‌യുവിയെ മറികടക്കുന്ന പ്രകടമാണ് സെഡാൻ നടത്തിയിരിക്കുന്നത്.
2025 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മാരുതി സുസുക്കിയുടെ സെഡാൻ മോഡലായ ഡിസയറിന്റെ 1,94,416 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ ടോപ്പ് സെല്ലിങ് മിഡ് സൈസ് എസ്‌യുവി മോഡലായ ക്രെറ്റയെക്കാൾ 7448 യൂണിറ്റ് അധികമാണ് ഡിസയറിന്റെ വിൽപ്പന. 1,87,968 യൂണിറ്റാണ് ക്രെറ്റയുടെ വിൽപ്പന. ഡിസയർ എന്ന ഒരു വാഹനത്തിന്റെ നേട്ടത്തിനെക്കാൾ സെഡാൻ ശ്രേണിക്ക് ലഭിക്കുന്ന സ്വീകാര്യതയായും ഈ നേട്ടത്തെ കണക്കാക്കാം.
ഡിസയർ, ക്രെറ്റ എന്നീ വാഹനങ്ങൾക്ക് പിന്നിലുള്ളതും വിവിധ സെഗ്മെന്റിൽ വരുന്ന വാഹനമാണ്. കോംപാക്ട് എസ്‌യുവി മോഡലായ ടാറ്റ നെക്‌സോണിന്റെ വിൽപ്പന 1,81,186 യൂണിറ്റാണ്. ഹാച്ച്ബാക്ക് മോഡലായ വാഗൺആറിന്റെ വിൽപ്പന 1,79,663 യൂണിറ്റാണ്. എംപിവി ശ്രേണിയിലെ മാരുതി സുസുക്കി എർട്ടിഗയുടെ വിൽപ്പന 1,75,404 യൂണിറ്റാണ്. വിൽപ്പന ചാർട്ടിലെ ആദ്യ അഞ്ച് മോഡലുകളും അഞ്ച് വ്യത്യസ്ത ശ്രേണിയിൽ നിന്നുള്ളവയാണെന്നതാണ് ശ്രദ്ധേയം.
റിപ്പോർട്ടുകൾ അനുസരിച്ച് 1985 മുതൽ 2024 വരെയുള്ള കാലയളവിൽ 2018-ൽ മാത്രമാണ് ഏറ്റവുമധികം സെഡാൻ വാഹനങ്ങൾ വിറ്റഴിച്ചിരിക്കുന്നത്. അതും മാരുതി സുസുക്കി ഡിസയറായിരുന്നു. നിലവിലെ വിൽപ്പന ട്രെന്റ് തുടരുകയാണ് 2025-ലും 2018-ലെ നില ആവർത്തിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. വാഹനങ്ങളുടെ പ്രാരംഭ വിലയാണ് സെഡാനുകളിലേക്ക് ആളുകളെ ആകർഷിക്കാനുള്ള പ്രധാന കാരണം. ഹാച്ച്ബാക്കുകളുടെ വിലയെക്കാൾ കുറച്ച് അധികമാണ് സെഡാനുകളുടെ വിലയെങ്കിൽ എസ്‌യുവികളെക്കാൾ വളരെയേറെ കുറവുമാണ്.
ജിഎസ്ടിയിൽ വരുത്തിയ പരിഷ്‌കരണമാണ് ഡിസയറിന്റെ വിൽപ്പനയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്നും. ജിഎസ്ടിയിൽ മാറ്റം വരുത്തിയതോടെ ഡിസയറിന് 87,700 രൂപയാണ് വില കുറഞ്ഞത്. പുതിയ ഡിസയറിന്റെ വരവോടെ ഉയർന്ന ഇന്ധനക്ഷമതയും മികച്ച സുരക്ഷയുമുള്ള വാഹനമായി ഡിസയർ മാറിയതും വിൽപ്പനയ്ക്ക് കരുത്തായി. ഡിസയറിന്റെ പെട്രോൾ മാനുവൽ മോഡലിന് 24 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 25 കിലോമീറ്ററും സിഎൻജിക്ക് 33 കിലോമീറ്ററുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്.
Content Highlights: Explore the surprising comeback of sedans, led by the Maruti Suzuki Dzire. Discover why sedans are outselling SUVs and what drives this automotive trend.
Published: 21 Dec 2025, 08:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented