ന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ മാരുതിക്ക് മുകളിൽ വളർന്ന ഒരു കമ്പനി ഇതുവരെയില്ല. അതുകൊണ്ടുതന്നെ ഓരോ വർഷവും സ്വന്തം റെക്കോഡുകൾ തിരുത്തിയാണ് ഇന്ത്യയുടെ ഈ വാഹന നിർമാതാക്കളുടെ കുതിപ്പ്. ഈ കീഴ്‌വഴക്കം 2025-ലും ആവർത്തിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 2024-ലെ വിൽപ്പനയേക്കാൾ 9.3 ശതമാനത്തിന്റെ വളർച്ചയാണ് 2025-ൽ ഉണ്ടായിരിക്കുന്നത്. 2025 കലണ്ടർ വർഷത്തിൽ 22.55 ലക്ഷം കാറുകൾ വിറ്റഴിക്കാനായെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

To advertise here,

ഈ വർഷത്തെ കണക്ക് അനുസരിച്ച് ഒരു മിനിറ്റിൽ ശരാശരി നാല് മാരുതി സുസുക്കിയുടെ വാഹനങ്ങൾ വിറ്റഴിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കോംപാക്ട് സെഡാൻ ശ്രേണിയിൽ മാരുതി എത്തിച്ചിട്ടുള്ള ഡിസയറാണ് ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള വാഹനങ്ങളിലൊന്ന്. വാഗൺആർ, എർട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ മാരുതിക്ക് വലിയ വിൽപ്പന നേട്ടം സമ്മാനിച്ചിട്ടുള്ള മോഡലുകളാണ്.

തുടർച്ചയായ രണ്ടാം വർഷമാണ് മാരുതി സുസുക്കിയുടെ വാർഷിക വിൽപ്പന 20 ലക്ഷത്തിന് മുകളിൽ എത്തുന്നത്. ആഭ്യന്തര വിപണിയിലെ വിൽപ്പന, കയറ്റുമതി എന്നിവയുൾപ്പെടെയാണ് വിൽപ്പന ഇത്രയും വലിയ ഉയരങ്ങൾ കീഴടക്കിയിരിക്കുന്നതെന്നാണ് മാരുതി സുസുക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. 2024-ൽ 20.63 ലക്ഷം കാറുകളാണ് മാരുതിയിൽ നിന്ന് ഇന്ത്യയിലേക്കും വിവിധ വിദേശ രാജ്യങ്ങളിലേക്കും എത്തിയതെന്നും മാരുതി സുസുക്കി അറിയിച്ചു.

വലിയ തോതിൽ നടപ്പാക്കിയ പ്രാദേശികവത്കരണത്തിലൂടെയാണ് ലോകോത്തര നിലവാരം ഉറപ്പാക്കിക്കൊണ്ട് തന്നെ ഇത്രയും വലിയ ഉത്പാദനം ഉറപ്പാക്കാൻ ഞങ്ങളെ സഹായിച്ചതെന്നാണ് മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയും അഭിപ്രായപ്പെടുന്നത്. ഇതിനൊപ്പം കമ്പനിയുടെ ജീവനക്കാരുടെയും നിർമാണ പങ്കാളികളുടെയും ശക്തമായ സഹകരണത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരുതിക്ക് ഈ നേട്ടം സമ്മാനിച്ചതിൽ അഞ്ച് മോഡലുകളാണ് സുപ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. മാരുതി സുസുക്കി ഡിസയറാണ് ഏറ്റവുമധികം വിറ്റഴിച്ച വാഹനം. 2.14 ലക്ഷം യൂണിറ്റാണ് ഡിസയറിന്റെ വിൽപ്പന. രണ്ടാം സ്ഥാനത്ത് വാഗൺആർ ആണ്. 1.94 ലക്ഷം യൂണിറ്റാണ് വിറ്റഴിച്ചിരിക്കുന്നത്. എർട്ടിഗയുടെ 1.92 ലക്ഷം യൂണിറ്റും സ്വിഫിറ്റിന്റെ 1.89 ലക്ഷവും ഫ്രോങ്‌സിന്റെ 1.80 ലക്ഷവും ബ്രെസയുടെ 1.75 ലക്ഷവും യൂണിറ്റാണ് മാരുതി സുസുക്കി 2025-ൽ വിറ്റഴിച്ചിരിക്കുന്നത്.