
ഇന്ത്യയിലെ നിരത്തുകളില്‍ നിന്ന് ജിപ്‌സി അപ്രത്യക്ഷമായാലും സൈന്യത്തിന്റെ കരുത്തിന് ഈ വാഹനം ഒരു മുതല്‍ക്കൂട്ടാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സൈന്യത്തിനായി മാരുതി 718 ജിപ്‌സി നിര്‍മിച്ച് നല്‍കിയത്. ഇതോടെ സഫാരിക്കൊപ്പം ജിപ്‌സിയും സൈനികള്‍ക്ക് യാത്രയൊരുക്കും.
സുരക്ഷ മാനദണ്ഡങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയരുകയും ചെയ്തതോടെയാണ് ജിപ്‌സിയുടെ നിര്‍മാണം മാരുതി അവസാനിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ മാസം സൈന്യത്തിന് നല്‍കിയത് ബിഎസ്-4 നിലവാരത്തിലുള്ള മാരുതി ജിപ്‌സി 4X4 ആണെന്നാണ് സൂചന.
മിലിട്ടറി ഗ്രീന്‍ ഫിനീഷിങ്ങിലാണ് ഈ ജിപ്‌സികള്‍ ഒരുങ്ങിയിരിക്കുന്നത്. 4X4 സംവിധാനമുള്ളതിനാല്‍ തന്നെ ഏത് പ്രതലത്തെയും കീഴടക്കാനുള്ള ശേഷിയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഉള്‍പ്രദേശങ്ങളിലും അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നതും കുറഞ്ഞ മെയിന്റനന്‍സുമാണ് സൈന്യത്തിനായി ഈ വാഹനം വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഎസ്-4 നിലവാരത്തിലുള്ള 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 80 ബിഎച്ച്പി പവറും 103 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എയര്‍ബാഗ്, പാര്‍ക്കിങ്ങ് സെന്‍സര്‍, എബിഎസ് തുടങ്ങിയവയുടെ അഭാവം ഈ വാഹനത്തിലെ പോരായ്മയാണ്.
ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞ ജിപ്‌സിക്ക് പകരം സുസുക്കി വിദേശ രാജ്യങ്ങളിലെത്തിച്ചിട്ടുള്ള ജിംനി മാരുതി ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അവതരണം സംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല. എസ്‌യുവി ശ്രേണി ലക്ഷ്യമാക്കിയെത്തുന്ന ഈ വാഹനത്തിന് 10 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Maruti Handover 718 Gypsy For Indian Military
Published: 20 Jul 2020, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented