മാരുതി സുസുക്കി ഡിസയറിന്റെ ഏറ്റവും പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. അടിമുടി മാറ്റങ്ങളുമായി വിപണിയിലെത്തിയ ഡിസയറിന് 6.79 ലക്ഷം രൂപ മുതല്‍ 10.14 ലക്ഷം രൂപ (എക്സ് ഷോറൂം ഡല്‍ഹി) വരെയാണ് വില. എല്‍.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ, ഇസഡ്.എക്സ്. പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് പുത്തന്‍ ഡിസയര്‍ വിപണിയിലെത്തുന്നത്.
മാനുവല്‍ ഓപ്ഷന് മാത്രമുള്ള എല്‍.എക്സ്.ഐ. വേരിയന്റിന്റെ വിലയാണ് 6.79 ലക്ഷം രൂപ. വി.എക്സ്.ഐ. വേരിയന്റില്‍ മാനുവലിന് 7.79 ലക്ഷം രൂപയും എ.ജി.എസിന് 8.24 ലക്ഷം രൂപയും സി.എന്‍.ജി. മാനുവലിന് 8.74 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇസഡ്.എക്സ്.ഐ. മാനുവല്‍-8.89 ലക്ഷം, എ.ജി.എസ്- 9.34 ലക്ഷം, സി.എന്‍.ജി-9.84 ലക്ഷം, ഇസഡ്.എക്സ്.പ്ലസ് മാനുവല്‍-9.69 ലക്ഷം, എ.ജി.എസ്- 10.14 ലക്ഷം എന്നിങ്ങനെയാണ് മറ്റുവേരിയന്റുകളുടെ വില.
ന്യൂജെന്‍ സ്വിഫ്റ്റിലെ പുതിയ ഇസഡ് സീരിസ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായാണ് പുതിയ ഡിസയറും നിരത്തിലെത്തുന്നത്. 82 എച്ച്.പി. കരുത്തും പരമാവധി 112 എന്‍.എം. ടോര്‍ക്കും ഈ എന്ജിന് പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്(എ.ജി.എസ്) ഗിയര്‍ബോക്സ് ഓപ്ഷനുകളുണ്ട്. മാനുവല്‍ മോഡലിന് 24.79 കിലോമീറ്ററാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്. എ.ജി.എസിന് ലിറ്ററിന് 25.71 കിലോമീറ്ററും സി.എന്‍.ജി.ക്ക് 33.73 കിലോമീറ്ററും മൈലേജ് കമ്പനി അവകാശപ്പെടുന്നു.
ഇന്റീരിയറിലും എക്സ്റ്റീയറിലും അടിമുടി മാറ്റങ്ങളുമായാണ് പുത്തന്‍ ഡിസയര്‍ മാരുതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഗ്രില്‍, ഫ്ളാറ്റര്‍ ബോണറ്റ്, ഡി.ആര്.എല്‍ ഉള്‍പ്പെടുന്ന ഹെഡ്ലൈറ്റ്, പുതിയ ഡിസൈനിലുള്ള ടെയില്‍ ലൈറ്റ്, പുതിയ അലോയ്, ലിപ് സ്പോയിലര്‍ തുടങ്ങിയവയാണ് പുറത്തെ മാറ്റങ്ങള്‍. സ്വിഫ്റ്റിന്റെ അതേരീതിയിലുള്ള ഡാഷ്ബോര്‍ഡ് ആണെങ്കിലും ഇളം ബീജ് ഷെയ്ഡിങ്ങോടെയാണ് ഇത് ഡിസയറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇലക്ട്രിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് പുതിയ ഡിസയറിലെ പ്രധാന ഫീച്ചറുകള്‍. ഇതിനുപുറമേ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോട്ട് ചെയ്യുന്ന 9 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, റിയര്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റ്, പുത്തന്‍ ഡ്രൈവര്‍ ഡിസ്പ്ലേ കണ്‍സോള്‍, അര്കാമിസിന്റെ സൗണ്ട് സിസ്റ്റം, കീലെസ് എന്‍ട്രി തുടങ്ങിയവയാണ് മറ്റുഫീച്ചറുകള്. എ.ബി.എസ് ഇ.ബി.ഡി, ആറ് എയര്‍ബാഗുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇ.എസ്.പി,ട്രാക്ഷന്‍ കണ്ട്രോള്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡീഫോഗര്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുമാണ്.
ഗ്ലോബല്‍ എന്‍.സി.എ.പി. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്ത് തെളിയിച്ച മാരുതിയുടെ വാഹനമാണ് പുതിയ ഡിസയര്‍. ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍ തുടങ്ങിയ ഏഴുനിറങ്ങളിലാണ് പുതിയ ഡിസയര്‍ വിപണിയിലെത്തുന്നത്. ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍, ഹ്യൂണ്ടായ് ഓറ എന്നീ മോഡലുകളോടാണ് വിപണിയില്‍ ഡിസയറിന്റെ മത്സരം.
Content Highlights: maruti suzuki new dzire launched, price starts from 6.79 lakhs
Published: 11 Nov 2024, 03:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented