സുരക്ഷയില്‍ സ്റ്റാറായി ഡിസയര്‍; പരസ്പരം ട്രോളി മാരുതി-ടാറ്റ ഫാന്‍സ്
നവംബര്‍ എട്ട് മാരുതി ഹെയ്റ്റേഴ്സിന് കറുത്ത ദിനമായിരുന്നു. ഇത്രയും നാള്‍ എന്ത് പറഞ്ഞാണോ കളിയാക്കിയത് അതിന് ചുട്ട മറുപടിയായിരുന്നു മാരുതിയുടെ പുതിയ ഡിസയര്‍. വെറും ഡിസയറല്ല, ഫൈവ് സ്റ്റാര്‍ ഡിസയര്‍... മാരുതിയുടെ ഒരു വാഹനത്തിന് ക്രാഷ് ടെസ്റ്റിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് കിട്ടിയതിന് ട്രോള്‍ മുഴുവന്‍ ടാറ്റയ്ക്കാണെന്നതാണ് ഇതിലെ കൗതുകം. കാരണം ഈ ഫൈവ് സ്റ്റാര്‍ വെച്ചാണ് ടാറ്റ നെക്‌സണ്‍ മാര്‍ക്കറ്റ് ചെയ്തത്... അതിന് പഴി മുഴുവന്‍ കേട്ടത് മാരുതിക്കും.
ഇന്ന് ടാറ്റയെ പരിസഹിച്ചും ഡിസയറിനെ പുകഴ്ത്തിയും ട്രോളുകളുടെ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാഹനപ്രേമികളുടെ ഗ്രൂപ്പുകളില്‍ ടാറ്റ-മാരുതി ഫാന്‍സിന്റെ യുദ്ധം തന്നെയാണ്. ഗ്ലോബല്‍ എന്‍ക്യാപില്‍ അല്ലേ ഫൈവ് സ്റ്റാര്‍ കിട്ടിയത്. നീയൊക്കെ ധൈര്യമുണ്ടേല്‍ ഇന്ത്യയിലേക്ക് വാടാ എന്നും, ഇത് ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലിനല്ല വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന മോഡലിനാണ് തുടങ്ങി ന്യായീകരണ കമന്റുകളും ഇടക്ക് പൊങ്ങി വരുന്നുണ്ട്.
കമന്റില്‍ നടക്കുന്ന ഫാന്‍ ഫൈറ്റ്സ് ആണെങ്കില്‍ ട്രോള്‍ വീഡിയോകള്‍ ടാറ്റയേയും മാരുതിയേയും കൂട്ടി കെട്ടിയുള്ളതാണ്. സംഭവം ട്രോളാണെങ്കിലും ആദ്യമായാണ് ഒരു മാരുതി സുസുക്കി മോഡല്‍ ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ അതിജീവിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫൈവ് സ്റ്റാറും കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങുമാണ് ഡിസയറിന് ലഭിച്ചിരിക്കുന്നത്. മുമ്പ് ക്രാഷ് ടെസ്റ്റിന് ഇറക്കിയിട്ടുള്ള വാഹനങ്ങള്‍ക്ക് പരമാവധി ഫോര്‍ സ്റ്റാര്‍ റേറ്റിങ് കൊണ്ട് മാരുതിക്ക് തൃപ്തിപ്പെടേണ്ടി വന്നിട്ടുള്ളത് കൊണ്ടാണ് ഈ ഫൈവ് സ്റ്റാര്‍ ഇത്ര വലിയ ആഘോഷമാകുന്നത്.
Inshot: Maruti Suzuki Dzire achieved a 5-star safety rating in Global NCAP. This is the first time a Maruti Suzuki model has achieved a 5-star rating in Global NCAP. The Dzire scored 5 stars for adult occupant protection and 4 stars for child occupant protection. The 5-star rating has sparked a wave of reactions on social media, with many Tata fans poking fun at Maruti. The Dzire is only the second Indian car to achieve a 5-star rating in Global NCAP, after the Tata Nexon. The Dzire`s 5-star rating is a significant achievement for Maruti Suzuki, as the company has previously faced criticism for its safety record. The Dzire`s success in the crash test is likely to boost sales of the car.
Content Highlights: Maruti Suzuki Dzire Gets 5-Star Safety Rating: Tata Fans React
Published: 14 Nov 2024, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented