ന്ത്യൻ കാർ വിപണിയിലെ ജൂലായ് മാസ വിൽപനയിൽ ഒന്നാമതെത്തി മാരുതി സുസുക്കി ഡിസയർ. കണക്കുകൾ പ്രകാരം, 2025 ജൂലായിൽ ഡിസയറിന്റെ 20,895 യൂണിറ്റുകളാണ് മാരുതി ആകെ വിറ്റഴിച്ചത്. അതേസമയം, ചാർട്ടുകളിൽ മുന്നിട്ടുനിന്നിരുന്ന ഹ്യുണ്ടായ് ക്രെറ്റ 16898 യൂണിറ്റുകളുടെ വിൽപനയോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്.

To advertise here,

2025 ജൂൺ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാർ എന്ന നേട്ടം ക്രെറ്റയ്ക്കായിരുന്നു. 15,786 യൂണിറ്റുകൾ വിറ്റായിരുന്നു ക്രെറ്റ ഈ നേട്ടം സ്വന്തമാക്കിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഒന്നാം സ്ഥാനം ക്രെറ്റയ്ക്കായിരുന്നു. ആ സ്ഥാനത്തേക്കാണ് നാലാം തലമുറ ഡിസയര്‍ എത്തിയിട്ടുള്ളത്.

16,604 യൂണിറ്റുകളുടെ വിൽപ്പനയുമായി മാരുതി സുസുക്കി എർട്ടിഗയാണ് ജൂണിലെ വിൽപയിൽ മൂന്നാം സ്ഥാനത്ത്. മാരുതി സുസുക്കി വാഗൺ ആറിനെ ഈ 7-സീറ്റർ എം‌പി‌വി മറികടന്നു.

14,710 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയ വാഗൺ ആർ, ജൂലായിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ കാറായി. അഞ്ചും ആറും സ്ഥാനങ്ങൾ മാരുതി സുസുക്കിയുടെ സ്വിഫ്റ്റും ബ്രെസ്സയും സ്വന്തമാക്കി. ഇവ യഥാക്രമം 14,200, 14,100 യൂണിറ്റുകൾ വിറ്റഴിച്ചു.

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നായ മഹീന്ദ്ര സ്കോർപിയോ(സ്കോർപിയോ എൻ, ക്ലാസിക്) ആണ് ഏഴാം സ്ഥാനത്ത്.  13,800 യൂണിറ്റുകളുടെ വിൽപന. മാരുതി സുസുക്കി ഫ്രോങ്ക്‌സ്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബലേനോ എന്നിവ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങൾ കരസ്ഥമാക്കി.

12,900 യൂണിറ്റുകളുടെ വിൽപനയുമായി മാരുതി സുസുക്കി ഫ്രോങ്ക്‌സ് ടാറ്റ നെക്‌സോണിനെക്കാൾ മുന്നിലെത്തി. നെക്‌സോൺ 12,855 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മാരുതി സുസുക്കി ബലേനോ 12,600 യൂണിറ്റുകളുടെ വിൽപ്പനയും നേടി.