
ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ എക്‌സ്.യു.വി. 700 സമര്‍പ്പിച്ച് നിര്‍മാതാക്കള്‍. മഹീന്ദ്രയുടെ എസ്.യു.വി. നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമായ എക്‌സ്.യു.വി.700 എ.എക്‌സ്.7 ഓട്ടോമാറ്റിക് വകഭേദമാണ് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചപൂജയ്ക്ക് ശേഷം നടതുറന്നതിന് പിന്നാലെയാണ് മഹീന്ദ്രയുടെ വാഹന സമര്‍പ്പണ ചടങ്ങ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിന്‍ നടന്ന വാഹന സമര്‍പ്പണത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ വാഹനത്തിന്റെ താക്കോല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ടെക്‌നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആര്‍. വേലുസ്വാമിയില്‍ നിന്ന് ഏറ്റുവാങ്ങി. വെള്ള നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് മഹീന്ദ്ര കാണിക്കയായി നല്‍കിയത്. 28.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്.
മഹീന്ദ്രയുടെ ലൈഫ്‌സ്റ്റൈല്‍ എസ്.യു.വി. ഥാര്‍ വന്‍ഹിറ്റായതിന് പിന്നാലെ 2021 ഡിസംബറില്‍ ഈ വാഹനത്തിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പും ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കിയിരുന്നു. ഈ വാഹനം ലേലത്തില്‍ വയ്ക്കുകയും ഇതിനുപിന്നാലെ പല വിവാദങ്ങലും ഉടലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ലേലത്തില്‍ വയ്ക്കുകയും 43 ലക്ഷം രൂപയ്ക്ക് ഈ ഥാര്‍ ലേലത്തില്‍ പോകുകയുമായിരുന്നു. അടിസ്ഥാന വിലയുടെ മൂന്ന് ഇരട്ടി നല്‍കിയാണ് ഈ വാഹനം ലേലത്തില്‍ കൊണ്ടുപോയത്.
2021 ഓഗസ്റ്റ് മാസത്തിലാണ് മഹീന്ദ്ര എക്‌സ്.യു.വി 700 എത്തിയത്. അടുത്തിടെ ഈ വാഹനത്തിന്റെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് പൂര്‍ത്തിയാക്കിയിരുന്നു. എ.എക്‌സ്, എം.എക്‌സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. എം.എക്‌സ്. ശ്രേണിയില്‍ നാല് വേരിയന്റുകളാണ് എത്തുന്നത്. ഇതിന് 14.01 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അതേസമയം, എ.എക്‌സ് ശ്രേണിയില്‍ വിവിധ സീറ്റിങ്ങിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുമായി 25 വേരിയന്റുകളാണുള്ളത്. ഇതിന് 16.49 ലക്ഷം രൂപ മുതല്‍ 26.18 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Content Highlights: Mahindra donates XUV700 SUV to Guruvayur temple, Mahindra XUV700, Guruvayur Temple
Published: 09 Jul 2023, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented