ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമിത ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മാഗ്നറ്റ് കോംപാക്ട് എസ്.യു.വിയുടെ കയറ്റുമതി ആരംഭിച്ചതായി നിസാൻ. ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കുന്ന വാഹനങ്ങൾ കാമരാജനഗർ തുറമുഖം വഴിയാണ് കയറ്റുമതി ചെയ്യുന്നത്. 2025 ജനുവരിയിൽ ഇതിനോടകം 2900 മാഗ്നറ്റുകൾ എക്സ്പോർട്ട് ചെയ്തു കഴിഞ്ഞു.
കൂടാതെ, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ-പസഫിക് എന്നീ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്ക് 7100 യൂണിറ്റികളിലധികം ഈ മാസം കയറ്റുമതി ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ പുതിയ മാഗ്നറ്റിന്റെ 10000 യൂണിറ്റുകൾ എക്സ്പോർട് ചെയ്യാനാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാൻ ലക്ഷ്യമിടുന്നത്.
സ്റ്റിയറിങ് വീൽ ഇടതുവശത്തേക്ക് പുനസ്ഥാപിച്ചതല്ലാതെ മറ്റു മാറ്റങ്ങൾക്കൊന്നും കമ്പനി മുതിർന്നിട്ടില്ല. എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ, സുരക്ഷ, പവർട്രെയിൻ എന്നിവയെല്ലാം സമാനമാണ്. മുഖം മിനുക്കിയെത്തിയ മാഗ്നറ്റ് ആറു വേരിയന്റുകളിലാണ് നിലവിൽ ലഭ്യമാകുന്നത്.
1.0 ലിറ്റര്‍ പെട്രോൾ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനും ടര്‍ബോ എന്‍ജിനും ഉണ്ട്. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ടര്‍ബോ എന്‍ജിന്‍ 100 ബി.എച്ച്.പി. പവറും 160 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 5സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി. ഗിയര്‍ബോക്‌സുകളാണുള്ളത്.
ഇന്ത്യയില്‍ നിലവില്‍ മാഗ്‌നൈറ്റ് മാത്രമാണ് നിസാന്‍ നിര്‍മിക്കുന്നത്. രണ്ടാമത്തെ മോഡലായ എക്‌സ്-ട്രെയില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനമാണ്. ഇന്ത്യയിലെ വ്യവസായം ശക്തിപ്പെടുത്തുന്നതിനൊപ്പം കയറ്റുമതി കേന്ദ്രമായാണ് നിസാൻ ഇന്ത്യയെ പരിഗണിക്കുന്നത്. തമിഴ്‌നാട്ടിലാണ് നിസാന്റെ വാഹന നിര്‍മാണ കേന്ദ്രം.
Content Highlights: made in india left hand drive nissan magnite export begins
Published: 04 Feb 2025, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented