
ഇന്ത്യന്‍ നിരത്തുകളില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ എത്തിക്കുമെന്ന് ജീപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പൂര്‍ത്തികരണമെന്നോണം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച എസ്.യു.വി. മോഡലായ റാങ്ക്‌ളര്‍ നിരത്തുകളില്‍ എത്താനൊരുങ്ങുന്നു. ഈ ആഡംബര എസ്.യു.വി. മാര്‍ച്ച് 15-ന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വരവറിയിച്ചുള്ള ടീസറും ജീപ്പ് പുറത്തുവിട്ടു.
മഹാരാഷ്ട്രയിലെ രഞ്ചന്‍ഗാവിലെ ജീപ്പിന്റെ പ്ലാന്റിലാണ് 2021 മോഡല്‍ റാങ്ക്‌ളര്‍ അസംബിള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ വാഹനം വികസിപ്പിക്കുന്നതിനായി 180 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ജീപ്പ് ഇന്ത്യ മുമ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജീപ്പ് റാങ്ക്‌ളര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 63.94 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയില്‍ എത്തിയ ഈ വാഹനത്തിന്റെ ആദ്യ ബാച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റഴിച്ചിരുന്നു.
യുകണക്ട് സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ എത്തിയെന്നതായിരുന്നു ഈ വാഹനത്തിന്റെ ഹൈലൈറ്റ്. 8.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവ ഈ എസ്.യു.വിയുടെ അകത്തളം ഫീച്ചര്‍ സമ്പന്നമാക്കിയിരുന്നു. വരാനിരിക്കുന്ന മോഡലിലും ഇതേ ഫീച്ചറുകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഫ് റോഡ് വാഹനങ്ങള്‍ക്ക് ഇണങ്ങുന്ന ആകാരമാണ് റാങ്ക്‌ളറില്‍ നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന ബോണറ്റ്, ബമ്പറുമാണ് മുന്‍ഭാഗത്ത് പ്രധനമായും ഓഫ് റോഡ് ഭാവം ഒരുക്കുന്നത്. ഇതിനൊപ്പം ബോഡി കളറിലുള്ള ഗ്രില്ല്, ബ്ലാക്ക് ഫെന്‍ഡര്‍, എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ഫോഗ്‌ലാമ്പ് തുടങ്ങിയവ ഈ വാഹനത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്. അഞ്ച് സീറ്റര്‍ പതിപ്പായാണ് റാങ്ക്‌ളര്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.
കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയില്‍ എത്തിയ റാങ്ക്‌ളറില്‍ പ്രവര്‍ത്തിച്ചിരുന്നത്. 2021 മോഡലിലും ഇത് സ്ഥാനം പിടിക്കുമെന്നാണ് സൂചന. ഈ എന്‍ജിന്‍ 268 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഹൈ, ലോ, 4WD ഓട്ടോ മോഡുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ നല്‍കും.
Content Highlights: Made In India Jeep Wrangler To Launch In March 15
Published: 18 Feb 2021, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented