
ഭാവിയുടെ ഗതാഗത സംവിധാനമായി വിശേഷിപ്പിക്കുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ശക്തമായ സാന്നിധ്യമാകാനുള്ള നീക്കങ്ങളിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. ഇ.വി.6, ഇ.വി.9 എന്നീ മോഡലുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് ശ്രേണിയിലേക്ക് എത്താനൊരുങ്ങുന്ന മോഡലായ ഇ.വി.4-ന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. എക്സ്റ്റീരിയര്‍ ഡിസൈന്‍ മുമ്പുതന്നെ വെളിപ്പെടുത്തിയ ഈ വാഹനത്തിന്റെ ഇന്റീരിയര്‍, മെക്കാനിക്കല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യ രണ്ട് മോഡലുകള്‍ എത്തിയത് എസ്.യു.വി. ശ്രേണിയിലേക്കായിരുന്നുവെങ്കില്‍ പുതിയ മോഡല്‍ എത്തുന്നത് ഹാച്ച്ബാക്ക്, സെഡാന്‍ സെഗ്മെന്റുകളിലാണ്. കരുത്തരായ എതിരാളികളുമായാണ് ഈ വാഹനത്തിന് ഏറ്റുമുട്ടേണ്ടി വരുന്നത്. ഇന്ത്യയിലേക്ക് വരവിനൊരുങ്ങിയിരിക്കുന്ന ടെസ്‌ലയുടെ മോഡല്‍ 3, ഫോക്‌സ്‌വാഗണില്‍ നിന്നെത്തുന്ന ഐ.ഡി.3, വോള്‍വോ ഇ.എക്‌സ് 40 എന്നീ വാഹനങ്ങളായിരിക്കും കിയ ഇ.വി.4-ന്റെ സുപ്രധാന എതിരാളികള്‍.
58.3 kWh, 81.4 kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ബേസ് മോഡല്‍ ബാറ്ററി, ലോങ് റേഞ്ച് ബാറ്ററി എന്നീ വിഭാഗങ്ങളിലാണ് ഇ.വി.4 എത്തുന്നത്. ഇ.വി.4 സെഡാന്റെ ബേസ് മോഡലിന് 430 കിലോമീറ്ററും ലോങ് റേഞ്ചിന് 630 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്. അതേസമയം, ഹാച്ച്ബാക്ക് ബേസ് മോഡലിന് 410 കിലോമീറ്ററും ലോങ് റേഞ്ചിന് 590 കിലോമീറ്ററും റേഞ്ച് കമ്പനി ഉറപ്പുനല്‍കുന്നു. 201 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനങ്ങള്‍ക്ക് കുതിപ്പേകുന്നത്.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.4 സെക്കന്റ് സമയമാണ് ഈ വാഹനത്തിന് വേണ്ടത്. പരമാവധി വേഗത മണിക്കൂറില്‍ 170 കിലോമീറ്ററാണ്. ഡി.സി. ഫാസ്റ്റ് ചാര്‍ജിങ്ങിന്റെ സഹായത്തോടെ ബേസ് മോഡല്‍ 29 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ലോങ് റേഞ്ച് മോഡലിന് 80 ശതമാനം ബാറ്ററി നിറയാന്‍ 31 മിനിറ്റ് സമയവും വേണം. അതേസമയം, എ.സി. ചാര്‍ജര്‍ ഉപയോഗിച്ചാല്‍ യഥാക്രമം 5.2 മണിക്കൂറും 7.15 മണിക്കൂറുമാണ് ചാര്‍ജിങ്ങിന് വേണ്ടത്.
ഇ.വി.4 സെഡാന്‍ മോഡലിന് 4730 എം.എം. നീളമാണുള്ളത്. ഹാച്ച്ബാക്ക് മോഡലിന്റെ നീളം 4430 എം.എമ്മാണ്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഷാര്‍പ്പ് ഡിസൈനിലുള്ള മുന്‍ഭാഗം, ക്ലോസ്ഡ് ഗ്രില്ല്, അഡാസ് സംവിധാനത്തിനുള്ള റഡാറുകള്‍, 19 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, ഫ്‌ളെഷ് ഡോര്‍ ഹാന്‍ഡിലുകള്‍, എല്‍.ഇ.ഡിയില്‍ ഒരുക്കിയിരിക്കുന്ന ടെയ്ല്‍ലാമ്പുകള്‍ എന്നിങ്ങനെയാണ് ഈ വാഹനങ്ങളുടെ എക്സ്റ്റീരിയര്‍ അലങ്കരിക്കുന്ന ഘടകങ്ങള്‍.
മൂന്ന് സ്‌ക്രീനുകളായി തിരിച്ചിരിക്കുന്ന 30 ഇഞ്ച് പനോരമിക് ഡിസ്‌പ്ലേയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷത. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ 12.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകളായാണ് നല്‍കിയിരിക്കുന്നത്. സിറോസില്‍ നല്‍കിയിരിക്കുന്നതിന് സമാനമായി അഞ്ച് ഇഞ്ച് വലിപ്പമുള്ള മറ്റൊരു ഡിസ്‌പ്ലേയും ഇവയ്ക്ക് നടുവില്‍ നല്‍കുന്നുണ്ട്. ഡ്യുവല്‍ ഡി-കട്ട് സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയും ഇന്റീരിയറില്‍ നല്‍കുന്നുണ്ട്.
Content Highlights: Kia unveils EV4 a new electric hatchback and sedan with impressive range and features
Published: 28 Feb 2025, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented