കര്‍ഷകമായ വിലയില്‍ കിയ ഇന്ത്യയുടെ പുതിയ കോംപാക്ട് എസ്.യു.വി. 'സിറോസ്' വിപണിയിലെത്തി. കിയയുടെ സ്മാര്‍ട്‌സ്ട്രീം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ എന്‍ജിനിലും എത്തിയ വാഹനത്തിന് 8.99 ലക്ഷം രൂപ(എക്‌സ്‌ഷോറൂം ഡല്‍ഹി) മുതലാണ് വില. 25,000 രൂപ നല്‍കി കിയ ഡീലര്‍ഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. 

To advertise here,

HTK,  HTK+, HTX, HTX+ എന്നിങ്ങനെയുള്ള ട്രിമുകളിലാണ് സിറോസിനെ കിയ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്പാര്‍ക്ലിങ് സില്‍വര്‍, വൈറ്റ് പേള്‍, ഇന്റന്‍സ് റെഡ്, ഫ്രോസ്റ്റ് ബ്ലൂ തുടങ്ങിയ എട്ടു നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 

Also Read: മൈലേജ് എന്തുകിട്ടും? ഉടന്‍ വിപണിയിലെത്തുന്ന കിയ സിറോസിന്റെ മൈലേജ് ഇങ്ങനെ, മത്സരം കടുക്കും

സിറോസിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും പരമാവധി 172 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. ആറുസ്പീഡ് മാനുവല്‍, ഏഴുസ്പീഡ് ഡി.സി.ടി. ഗിയര്‍ബോക്സുകളാണ് പെട്രോള്‍ മോഡലിലുള്ളത്.. മാനുവല്‍ മോഡലിന് ലിറ്ററിന് 18.20 കിലോമീറ്ററും ഡി.സി.ടി. മോഡലിന് ലിറ്ററിന് 17.68 കിലോമീറ്ററുമാണ് എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയത് പ്രകാരം കമ്പനി അവകാശപ്പെടുന്ന മൈലേജ്. 

സിറോസിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 114 ബി.എച്ച്.പി. കരുത്തും പരമാവധി 250 എന്‍.എം. ടോര്‍ക്കുമാണ് പുറത്തെടുക്കുക. ആറുസ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണ് ഡീസല്‍ എന്‍ജിന്‍ സിറോസില്‍ ലഭ്യമാവുക. ഇതില്‍ മാനുവല്‍ മോഡലിന് ലിറ്ററിന് 20.75 കിലോമീറ്റര്‍ മൈലജും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 17.65 കീലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു. 

വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ്സ് ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്, മള്‍ട്ടിസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എ.സി. കണ്‍ട്രോള്‍ സ്‌ക്രീന്‍, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 60:40 സ്പ്ലിറ്റ് സീറ്റ്, ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെ വിവിധ ഫീച്ചറുകളും ഈ കോംപാക്ട് എസ്.യു.വി.യില്‍ കിയ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താനായി ആറ് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിട്ടറിങ്ങുള്ള 360 ഡിഗ്രി ക്യാമറ, ഹില്‍ അസിസ്റ്റ്, ലെവല്‍ 2 അഡാസ് ഫീച്ചറുകളും സിറോസില്‍ നല്‍കിയിരിക്കുന്നു.  വിപണിയില്‍ ഹ്യുണ്ടായി വെന്യൂ, മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, മഹീന്ദ്ര എക്സ്.യു.വി. 3എക്സ്.ഒ. സ്‌കോഡ കൈലാഖ് തുടങ്ങിയ മോഡലുകളുമായിട്ടാണ് സിറോസിന്റെ മത്സരം. 

സിറോസ് വിവിധ വേരിയന്റുകളുടെ വില ഇങ്ങനെ(ഡല്‍ഹി എക്‌സ്‌ഷോറൂം) 

* സ്മാര്‍ട്‌സ്ട്രീം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ 

HTK- 8,99,900 രൂപ 

HTK(O)- 9,99,900 രൂപ

HTK+  11,49,900 രൂപ

HTX 13,29,900 രൂപ

* സ്മാര്‍ട്‌സ്ട്രീം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 7 സ്പീഡ് ഡി.സി.ടി. 

HTK+ 12,79,900 രൂപ

HTX  14,59,900 രൂപ

HTX+  15,99,900 രൂപ

* 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ 6 സ്പീഡ് മാനുവല്‍

HTK(O) 10,99,900 രൂപ

HTK+  12,49,900 രൂപ

HTX  14,29,900 രൂപ

* 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ. ഡീസല്‍ 6 സ്പീഡ് ഓട്ടോമാറ്റിക്

HTX+   16,99,900 രൂപ