ന്തു മൈലേജ് കിട്ടും? ഏതൊരു വാഹനമായാലും ആരും ചോദിക്കുന്ന ചോദ്യമാണിത്. വിപണിയിലെത്താന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കിയ ഇന്ത്യയുടെ പുതിയ കോംപാക്ട് എസ്.യു.വി.യായ സിറോസിന്റെ (Kia Syros) മൈലേജ് കണക്കുകളും ഇതാ പുറത്തുവന്നിരിക്കുകയാണ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും വിപണിയിലെത്തുന്ന സിറോസിന് എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ മൈലേജ് എങ്ങനെയെന്ന് നോക്കാം. 

To advertise here,

സിറോസിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും പരമാവധി 172 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. ആറുസ്പീഡ് മാനുവല്‍, ഏഴുസ്പീഡ് ഡി.സി.ടി. ഗിയര്‍ബോക്‌സുകളിലാണ് ഇവ വിപണിയിലെത്തുക. മാനുവല്‍ മോഡലിന് ലിറ്ററിന് 18.20 കിലോമീറ്ററും ഡി.സി.ടി. മോഡലിന് ലിറ്ററിന് 17.68 കിലോമീറ്ററുമാണ് എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയത് പ്രകാരം കമ്പനി അവകാശപ്പെടുന്ന മൈലേജ്. 

സിറോസിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 114 ബി.എച്ച്.പി. കരുത്തും പരമാവധി 250 എന്‍.എം. ടോര്‍ക്കുമാണ് പുറത്തെടുക്കുക. ആറുസ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഡീസല്‍ എന്‍ജിന്‍ സിറോസില്‍ ലഭ്യമാവുക. ഇതില്‍ മാനുവല്‍ മോഡലിന് ലിറ്ററിന് 20.75 കിലോമീറ്റര്‍ മൈലജും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 17.65 കീലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു. 

കിയ ഇന്ത്യ കഴിഞ്ഞ ഡിസംബറിലാണ് സിറോസ് അവതരിപ്പിച്ചത്. ഫെബ്രുവരി ആദ്യത്തോടെ സിറോസ് വിപണിയിലെത്തുമെന്നാണ് സൂചന. കിയ ലൈനപ്പില്‍ സോണറ്റിനും സെല്‍റ്റോസിനും ഇടയിലായിരിക്കും സിറോസിന്റെ സ്ഥാനം. ബോക്‌സി ഡിസൈനില്‍ കിയയുടെ അന്താരാഷ്ട്ര വിപണിയിലെ ഡിസൈന്‍രീതികളാണ് സിറോസും പിന്തുടരുന്നത്. നിരനിരയായി അടുക്കിവെച്ചിരിക്കുന്നത് പോലെയുള്ള ഹെഡ്‌ലാംപുകളും അതിനോട് ചേര്‍ന്നുള്ള ഡി.ആര്‍.എല്ലും വാഹനത്തിന്റെ മുന്‍വശത്തിന് ഭംഗിനല്‍കുന്നു.

ടെയില്‍ലാംപുകളും സമാനരീതിയില്‍ നിരനിരയായാണ് നല്‍കിയിട്ടുള്ളത്. HTX+(O), HTX+, HTX, HTK+, HTK(O), HTK  എന്നിങ്ങനെ ആറ് വേരിയന്റുകളിലായിരിക്കും സിറോസ് വിപണിയിലെത്തുക. വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ്സ് ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്, മള്‍ട്ടിസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എ.സി. കണ്‍ട്രോള്‍ സ്‌ക്രീന്‍, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 60:40 സ്പ്ലിറ്റ് സീറ്റ്, ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെ വിവിധ ഫീച്ചറുകളും ഈ കോംപാക്ട് എസ്.യു.വി.യില്‍ കിയ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താനായി ആറ് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിട്ടറിങ്ങുള്ള 360 ഡിഗ്രി ക്യാമറ, ഹില്‍ അസിസ്റ്റ്, ലെവല്‍ 2 അഡാസ് ഫീച്ചറുകളും സിറോസില്‍ നല്‍കിയിരിക്കുന്നു. വിപണിയില്‍ ഹ്യുണ്ടായി വെന്യൂ, മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്.യു.വി. 3എക്‌സ്.ഒ. സ്‌കോഡ കൈലാഖ് തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും സിറോസിന്റെ മത്സരം.