സേനയിലെ ഉദ്യോഗസ്ഥര്‍ക്കും വിരമിച്ചവര്‍ക്കും കിയയുടെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡറും തമ്മിൽ സഹകരണം പ്രഖ്യാപിച്ചു. പോലീസ്, പാരാമിലിട്ടറി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ക്യാന്റീനില്‍ നിന്ന് കിയയുടെ വാഹനങ്ങള്‍ പ്രത്യേക നിരക്കില്‍ സ്വന്തമാക്കാന്‍ ഈ സഹകരണത്തിലൂടെ വഴിയൊരുങ്ങും.
കിയ മോട്ടോഴ്‌സിന്റെ വാഹന ശ്രേണിയിലെ എല്ലാ ഐസിഇ എന്‍ജിന്‍ മോഡലുകളും കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡര്‍ ക്യാന്റീനുകളില്‍ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കിയ സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പം അടുത്തിടെ കിയ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ച കിയ സിറോസ്, കാരന്‍സ് ക്ലാവിസ് തുടങ്ങിയ വാഹനങ്ങളും പോലീസ് ക്യാന്റീനിലൂടെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും കുറഞ്ഞ നിരക്കില്‍ കിയയുടെ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. രാജ്യത്തുടനീളം കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡറിന്റെ 119 ക്യാന്റീനുകളും 1871 ക്യാന്റീന്‍ ഔട്ട്‌ലെറ്റുകളും ഉണ്ടെന്നാണ് വിവരം. 3.5 ദശലക്ഷം പോലീസും പാരാമിലിട്ടറി ഉദ്യോഗസ്ഥരുമാണ് സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. പോലീസ് ക്യാന്റീനുകളിലൂടെ വില്‍ക്കുന്ന വാഹനങ്ങളുടെ സേവനം ഉറപ്പാക്കുന്നതിനായി 362 ഡീലര്‍ഷിപ്പുകളെയും ഈ പദ്ധതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡറുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും കിയയുടെ ഐസിഇ വാഹനനിര പോലീസ്, അര്‍ധ സൈനിക സേനയ്ക്ക് എത്തിക്കാന്‍ സാധിക്കുന്നതിലും ഏറെ അഭിമാനമുണ്ടെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സേവനം അനുഷ്ഠിക്കുന്ന വ്യക്തികള്‍ക്ക് ഏറ്റവും സുരക്ഷിതവും നൂതനവുമായ സാങ്കേതികവിദ്യയിലുള്ള വാഹനങ്ങള്‍ നല്‍കുന്നത് ഞങ്ങളുടെ പ്രതിബദ്ധതയായി കണക്കാക്കുന്നുവെന്നും കിയ മോട്ടോഴ്‌സ് അറിയിച്ചു.
Content Highlights: Kia Motors Partners with CPKB to Offer Discounted Vehicles to Indian Armed Forces Personnel
Published: 20 Sept 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented