കിയ മോട്ടോഴ്‌സിന്റെ എം.പി.വി. മോഡല്‍ ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. കാര്‍ണിവലിന്റെ നാലാം തലമുറ മോഡലായ ഈ വാഹനത്തിന് 63.9 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഈ വിലയ്ക്ക് കാര്‍ണിവല്‍ വാങ്ങേണ്ട കാര്യമുണ്ടോയെന്ന് പരിഹസിച്ച ആളുകള്‍ക്കെല്ലാം വില്‍പനയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് കിയ മോട്ടോഴ്‌സ്. ഒരു വര്‍ഷത്തില്‍ വില്‍ക്കേണ്ട കാര്‍ണിവലുകള്‍ വെറും 20 ദിവസത്തിനുള്ളിലാണ് വിറ്റുത്തീര്‍ന്നിരിക്കുന്നത്.
വിദേശത്തുനിന്ന് പാര്‍ട്‌സുകള്‍ എത്തിച്ച് കിയയുടെ അനന്തപൂരിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഈ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. ലിമോസിന്‍ എന്ന ഒറ്റ വേരിയന്റില്‍ എത്തിയിട്ടുള്ള വാഹനത്തിന് 63.9 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതിനോടകം 3000-ത്തില്‍ അധികം ആളുകളാണ് കാര്‍ണിവല്‍ ബുക്കുചെയ്തിരിക്കുന്നത്. അവതരിപ്പിച്ച് 20 ദിവസത്തിനുള്ളില്‍ ഇത്രയും ആളുകള്‍ ബുക്ക് ചെയ്തതോടെ കാത്തിരിപ്പ് കാലാവധി ഒരുവര്‍ഷത്തോളം നീളുമെന്നാണ് വിലയിരുത്തല്‍.
രാജ്യാന്തര വിപണിയില്‍ ഇതിനോടകം തന്നെ എത്തിയിട്ടുള്ള കാര്‍ണിവലിന്റെ ഡിസൈനില്‍ തന്നെയാണ് ഇന്ത്യന്‍ മോഡലും ഒരുങ്ങിയിരിക്കുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള വലിയ ഡി.ആര്‍.എല്‍, നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍ എന്നിവയാണ് മുന്നിലെ പുതുമ. അലോയ് വീലിന്റെ ഡിസൈനാണ് വശങ്ങളിലെ മാറ്റം. കിയയുടെ മറ്റ് വാഹനങ്ങളിലേതിന് സമാനമായ ടെയ്ല്‍ലാമ്പാണ് പുതിയ കാര്‍ണിവലിലുമുള്ളത്. ബമ്പര്‍ ഉള്‍പ്പെടെയുള്ളവയിലും മാറ്റം പ്രകടമാണ്.
അത്യാഡംബര എം.പി.വി. മോഡലുകളില്‍ ലഭിക്കുന്ന ഫീച്ചറുകള്‍ ഉറപ്പാക്കിയാണ് കാര്‍ണിവല്‍ ആദ്യം തന്നെ എത്തിയത്. ഈ വരവിലും ഇത് ആവര്‍ത്തിക്കും. 12.5 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളാണ് നല്‍കിയിട്ടുള്ളത്. റോട്ടറി ഡ്രൈവ് സെലക്ടര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 64 നിറങ്ങളിലെ ആംബിയന്റ് ലൈറ്റിങ്ങ് സീറോ ഗ്രാവിറ്റി ലെവലിലേക്ക് മാറ്റാവുന്ന പിന്‍നിര സീറ്റുകള്‍, രണ്ട് സണ്‍റൂഫുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.
194 പി.എസ്. പവറും 440 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് കിയ കാര്‍ണിവല്‍ എം.പി.വിക്കും കരുത്തേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തുടരും. അഡാസ് ഫീച്ചറാണ് ഈ വാഹനത്തിന്റെ മറ്റൊരു ആകര്‍ഷണം. 24 സുരക്ഷ ഫീച്ചറുകളാണ് അഡാസില്‍ അധിഷ്ടിതമായി ഒരുങ്ങിയിട്ടുള്ളത്. 14.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ വാഹനത്തിന് കിയ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നുണ്ട്.
Content Highlights: Kia Carnival 2024 Limousine Sold Out in 20 Days
Published: 28 Oct 2024, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented