
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയ്ക്കായി പ്രഖ്യാപിച്ചിരുന്ന ഏഴ് സീറ്റര്‍ എസ്.യു.വിയുടെ പേരും അവതരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമാന്‍ഡര്‍ എന്ന പേരില്‍ രാജ്യാന്തര വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം ഇന്ത്യയില്‍ മെറിഡിയന്‍ എന്ന പേരിലായിരിക്കും എത്തുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അവതരണത്തിന് കൃത്യമായ സമയം കുറിച്ചില്ലെങ്കിലും 2022 പകുതിയോടെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.
ജീപ്പ് മെറിഡിയനിന്റെ ചിത്രം ഉള്‍പ്പെടെയാണ് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളായ ടൊയോട്ട ഫോര്‍ച്യൂണര്‍, എം.ജി. ഗ്ലോസ്റ്റര്‍, സ്‌കോഡ കോഡിയാക് തുടങ്ങിയ വാഹനങ്ങളുമായായിരിക്കും മെറിഡിയന് ഏറ്റുമുട്ടേണ്ടിവരിക. പ്രാദേശികമായി ജീപ്പ് ഇന്ത്യയുടെ രഞ്ജന്‍ഗാവിലുള്ള പ്ലാന്റിലായിരിക്കും ഈ ഏഴ് സീറ്റര്‍ എസ്.യു.വി. നിര്‍മിക്കുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഏഴ് സീറ്ററായി വളര്‍ന്നിട്ടുണ്ടെങ്കിലും ജീപ്പ് കോംപസില്‍ നിന്ന് കടമെടുത്ത ഡിസൈന്‍ ശൈലിയാണ് മെറിഡിയനിലും അവലംബിച്ചിരിക്കുന്നത്. ജീപ്പ് വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഗ്രില്ലാണ് ഈ എസ്.യു.വിയിലും നല്‍കിയിട്ടുള്ളത്. ഹെഡ്‌ലാമ്പ്, ഫോഗ്‌ലാമ്പ് തുടങ്ങിയവ കോംപസില്‍ നിന്ന് കടംകൊണ്ടവയാണ്. പുതിയ ഡിസൈനിലുള്ള അലോയി വീല്‍, സി-പില്ലര്‍, പിന്‍ഭാഗം എന്നിവടങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതിയ ഡിസൈനിലാണ് ടെയ്ല്‍ലൈറ്റ് ഉള്‍പ്പെടെയുള്ളവ തീര്‍ത്തിരിക്കുന്നത്.
അകത്തളം സംബന്ധിച്ച് കൃത്യമായി വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. എന്നാല്‍, ഏറ്റവുമൊടുവിലെത്തിയ ജീപ്പ് കോംപസില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ ഈ വാഹനത്തിലും ഇടംപിടിക്കും. വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍ എന്നിവ ഇതിലെ സവിശേഷതയാകും. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ ബെഞ്ച് സീറ്റുമായിരിക്കും നല്‍കുക.
മെക്കാനിക്കല്‍ ഫീച്ചറുകളും കോംപസ് എസ്.യു.വിയുമായി പങ്കിട്ടായിരിക്കും മെറിഡിയനും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കോംപസിലുള്ളത്. ഈ എന്‍ജിന്‍ നല്‍കുന്നതിനൊപ്പം ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും മെരിഡിയനില്‍ ഒരുക്കും. ഇതിനൊപ്പം 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും ഈ വാഹനമെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
Content Highlights: Jeep India announces their new 7-seater SUV for India as the Jeep Meridian
Published: 15 Feb 2022, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented