ഏഴ് വർഷം മുമ്പ് 'കോമ്പസു'മായി ഇന്ത്യയിലെത്തിയ അമേരിക്കൻ 'ജീപ്പ്'  'മെറിഡിയനു'മായി വീണ്ടുമെത്തിയിരിക്കുകയാണ്. 'കോമ്പസി'ന്റെ വിജയം ആവർത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രംഗപ്രവേശം. ഫോർഡ് 'എൻഡവർ' ഒഴിച്ചിട്ട ശൂന്യതയിലേക്ക് കണ്ണുംനട്ടാണ് 'മെറിഡിയ'ന്റെ വരവ്.

To advertise here,

അമേരിക്കൻ 'ജീപ്പി'ന്റെ ജീനുകൾ നിറഞ്ഞുതന്നെയാണ് 'മെറിഡിയനും' വരുന്നത്. മുൻകാഴ്ചയിലെ സൗന്ദര്യം 'ജീപ്പി'ന്റെ സ്വതസിദ്ധമായ ഏഴ് കള്ളികൾ ഉൾക്കൊള്ളുന്ന ഗ്രില്ലാണ്. ഇന്ത്യനായപ്പോൾ കുറച്ച് വെള്ളിയുടെ ആധിക്യമുണ്ടെന്നു മാത്രം. ഹെഡ്ലൈറ്റിൽ ചെറിയ മാറ്റമുണ്ട്. അതിൽ ഡി.ആർ.എല്ലുകൂടി ചേർത്തതോടെ ആ ക്ലസ്റ്ററിന് സൗന്ദര്യം കൂടി. 

താഴേക്ക് വരുമ്പോൾ പുതിയ എയർ ഇൻടേക് വന്നു. മുൻഭാഗത്തിന് കൂടുതൽ ഭംഗിവരുത്താൻ അതിന് കഴിഞ്ഞിട്ടുണ്ട്.ചെറിയ ഫോഗ് ലാമ്പ്, താഴെയുള്ള ക്രോം ലൈനിങ് എന്നിവയും ആകർഷകമായിട്ടുണ്ട്. ബോണറ്റിൽ വന്നിട്ടുള്ള ബോഡിലൈനിങ്ങാണ് മറ്റൊരു ആകർഷണം.